test del 4 copy of del 3
വാട്സാപ്പിലൂടെ വന്ന ‘മാതൃകാ ചോദ്യങ്ങൾ’ എങ്ങനെ നീറ്റ് പരീക്ഷയിൽ എത്തി?

ന്യൂഡൽഹി ∙ വാട്സാപ്പിലൂടെ പ്രചരിച്ച മാതൃകാ ചോദ്യക്കടലാസ്. ഇതിന്റെ ഉറവിടം തേടി രാജസ്ഥാൻ പൊലീസ് നടത്തിയ അന്വേഷണമാണു ചോദ്യക്കടലാസ് ചോർന്നിട്ടുണ്ടെന്ന കണ്ടെത്തലിലേക്ക് എത്തിയത്.എൻട്രൻസ് പരിശീലന സ്ഥാപനങ്ങൾക്കു പ്രശസ്തമാണു സികാർ. ഈ ഉടമ പരിചയത്തിലുള്ള വിദ്യാർഥികൾക്ക് നൽകി. അവരിൽനിന്നു കൂടുതൽ വിദ്യാർഥികളിലേക്കും കരിയർ കൗൺസിലർമാരിലേക്കും എത്തി. 410 ചോദ്യങ്ങൾ ഉൾപ്പെട്ടിരുന്ന മാതൃകാ ചോദ്യക്കടലാസിലെ 120 ചോദ്യങ്ങൾ നീറ്റ് പരീക്ഷയിൽ കണ്ടെത്തിയതോടെയാണു സംഭവം വിവാദമായത്. പരീക്ഷയ്ക്ക് ആഴ്ചകൾ മുൻപു തന്നെ ഇതു പുറത്തുവന്നിരുന്നുവെന്നാണു വിവരം. പ്രിന്റ് ചെയ്തും ഇവ പ്രചരിച്ച സാഹചര്യത്തിൽ എത്ര പേരിലേക്ക് എത്തിയെന്നു കൃത്യമായി വിലയിരുത്താനും പ്രയാസം.
Source link


