NATIIONAL

നിർണായകമായി ക്യാപ്റ്റൻ ഗില്ലിന്റെ ആ ‘അസാധാരണ’ തീരുമാനം; ഹൈദരാബാദിന് വേഗപ്പൂട്ടിട്ട് ഗുജറാത്ത്


അഹമ്മദാബാദ്∙ പേസ് കൊണ്ടു മാസ് കാണിക്കാൻ സാധിക്കുന്ന ബോളർമാരുണ്ടെങ്കിൽ ഐപിഎലിൽ ഏതു സ്കോറും പ്രതിരോധിച്ചു ജയിക്കാമെന്ന് ഗുജറാത്ത് ടൈറ്റൻസ് ഒരിക്കൽകൂടി തെളിയിച്ചു. പേസ് ബോളർമാരായ കഗീസോ റബാദയും ജയ്സൻ ഹോൾഡറും പ്രസിദ്ധ് കൃഷ്ണയും മുഹമ്മദ് സിറാജുമെല്ലാം തകർത്തെറിഞ്ഞ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഗുജറാത്തിന് 82 റൺസിന്റെ ആധികാരിക ജയം. 12 മത്സരങ്ങളിൽ 16 പോയിന്റുമായി ഗുജറാത്ത് പ്ലേഓഫ് ബെർത്ത് ഏറക്കുറെ ഉറപ്പാക്കി.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദിന് ആദ്യ ഓവറിൽത്തന്നെ ഓപ്പണർ ട്രാവിസ് ഹെഡിനെ (0) നഷ്ടമായി. മുഹമ്മദ് സിറാജിനായിരുന്നു വിക്കറ്റ്. അടുത്ത ഓവറിൽ അഭിഷേകിനെ (6) പുറത്താക്കിയ റബാദ ഹൈദരാബാദിന് അപായ സൂചന നൽകി. തന്റെ അടുത്ത ഓവറുകളിൽ ഇഷാൻ കിഷൻ (11), സ്മരൺ രവിചന്ദ്രൻ (9) എന്നിവരെക്കൂടി വീഴ്ത്തിയ റബാദ ഹൈദരാബാദിന്റെ പതനം ഉറപ്പാക്കി. പെർഫക്ട് സ്പെൽ ടീമിലെ പ്രധാന പേസർമാരെ പവർപ്ലേയിൽ 2 ഓവർ മാത്രം എറിയിച്ച്, ബാക്കി 2 ഓവർ അവസാന ഘട്ടത്തിൽ ഉപയോഗിക്കാനായി മാറ്റിവയ്ക്കുന്നതാണ് ക്യാപ്റ്റൻമാരുടെ പതിവ്. എന്നാൽ ഹൈദരാബാദിനെതിരെ പവർപ്ലേയിൽ തുടങ്ങി തുടർച്ചയായി 4 ഓവറുകളിൽ കഗീസോ റബാദയെക്കൊണ്ടു പന്തെറിയിപ്പിക്കാനുള്ള ഗുജറാത്ത് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ തീരുമാനം മത്സരത്തിൽ വഴിത്തിരിവായി.


Source link

Back to top button