LATEST

‘കെസിയെ പിന്തുണച്ചാൽ വയനാട് മറന്നേക്കണം’; രാഹുലിനും പ്രിയങ്കയ്‌ക്കുമെതിരെ പോസ്റ്റർ ഭീഷണി


വയനാട്: കേരളത്തിലെ മുഖ്യമന്ത്രി തർക്കം രൂക്ഷമാകുന്നതിനിടെ രാഹുൽഗാന്ധിക്കും പ്രിയങ്കാഗാന്ധിക്കുമെതിരെ വയനാട്ടിൽ പോസ്റ്റർ പ്രതിഷേധം. വയനാട് ഡിസിസി ഒഫീസിന് സമീപമാണ് ഇംഗ്ലീഷിൽ എഴുതിയ പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്. കെസി വേണുഗാപാലിനെ പിന്തുണച്ചാൽ കേരളത്തിലെ ജനങ്ങൾ നിങ്ങൾക്ക് മാപ്പ് തരില്ലെന്നും വയനാട് അടുത്ത അമേഠിയായി മാറുമെന്നുമാണ് പോസ്റ്ററിൽ കുറിച്ചിരിക്കുന്നത്. കെസി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാൻ ഹൈക്കമാന്റ് നിർദേശിച്ചാൽ പ്രതിഷേധം ശക്തമാക്കുമെന്നാണ് പോസ്റ്റർ മുന്നറിയിപ്പ് നൽകുന്നത്. കെസി വേണുഗോപാൽ രാഹുൽഗാന്ധിയുടെ പെട്ടിചുമക്കുന്നയാൾ മാത്രമാണെന്നും പോസ്റ്ററിൽ വിമർശനമുണ്ട്. രാഹുലും പ്രിയങ്കയും വയനാടിനെ മറന്നേക്കണമെന്നും ഇനി ഇവിടെ വിജയിക്കില്ലെന്നും പോസ്റ്ററിൽ കുറിച്ചിട്ടുണ്ട്. കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് തർക്കങ്ങൾ തെരുവിലേക്ക് വലിച്ചിഴയ്‌ക്കപ്പെടുന്നതിന്റെ സൂചനയായാണ് രാഷ്‌ട്രീയ കേന്ദ്രങ്ങൾ ഇത്തരം പോസ്റ്ററുകളെ വിലയിരുത്തുന്നത്.


Source link

Back to top button