test del 3
നാല് ജില്ലകളിലെ വൈദ്യുതി മുടക്കം: നിയന്ത്രണം പീക്ക് ലോഡ് സമയങ്ങളിൽ; പവർ ഗ്രിഡിൽനിന്ന് വൈദ്യുതിയെത്തുന്നത് ഇങ്ങനെ

കോഴിക്കോട് ∙ കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ വൈകിട്ട് ആറിനും രാത്രി 11നും ഇടയിലാകും ഭാഗിക വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുകയെന്ന് കെഎസ്ഇബി വൃത്തങ്ങൾ. ഇന്നു മുതൽ ഏഴുദിവസത്തേക്കാണ് നിയന്ത്രണം. പവർഗ്രിഡ് കോർപറേഷന്റെ കോഴിക്കോട് 400 കെവി സബ്സ്റ്റേഷനിലെ മൂന്നാം നമ്പർ 500 എംവിഎ ട്രാൻസ്ഫോർമറിന്റെ 220 കെവി ബുഷിങ്ങിൽ വന്ന തകരാർ പരിഹരിക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഈ ഭാഗിക നിയന്ത്രണം.തകരാർ സംഭവിച്ചതിനാൽ അടിയന്തര അറ്റകുറ്റപ്പണികൾക്കായി കോഴിക്കോട് സബ് സ്റ്റേഷനിലെ ട്രാൻസ്ഫോർമർ ഷട്ട്ഡൗൺ ചെയ്താണ് പ്രവർത്തനം പുരോഗമിക്കുന്നത്. ഈ മേഖലയിൽ വൈദ്യുതി ഉപയോഗം പരമാവധി കുറച്ചും അത്യാവശ്യമില്ലാത്ത വൈദ്യുത ഉപകരണങ്ങൾ നിയന്ത്രിച്ചും സഹകരിക്കണമെന്ന് കെഎസ്ഇബി അഭ്യർഥിച്ചുതാപവൈദ്യുതി, ജലവൈദ്യുതി, സൗരോർജം തുടങ്ങി രാജ്യത്തെ വിവിധ ഊർജ ഉൽപാദന കേന്ദ്രങ്ങളിൽ നിന്നും ദേശീയ പവർ ഗ്രിഡിൽ എത്തുന്ന വൈദ്യുതി പവർ ഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡാണ് വിവിധ സംസ്ഥാനങ്ങൾക്കായി വിതരണം ചെയ്യുന്നത്. ഉന്നത വോൾട്ടേജിലുള്ള പ്രസരണ ലൈനുകൾ വഴിയാണ് ഇതിന്റെ വിതരണം. ദേശീയ ഗ്രിഡിൽ നിന്നുള്ള വൈദ്യുതി 400 കിലോവോൾട്ട് അല്ലെങ്കിൽ 220 കിലോവോൾട്ട് ലൈനുകൾ വഴി കേരളത്തിലെ സബ്സ്റ്റേഷനുകളിൽ എത്തുന്നു. 148.3 കിലോമീറ്റർ നീളമുള്ള ഇടമൺ-കൊച്ചി 400 കെവി ലൈനിലൂടെ പള്ളിപ്പുറം (തിരുവനന്തപുരം), പള്ളിക്കര (കൊച്ചി), പാലക്കാട്, കോഴിക്കോട്, മാടക്കത്തറ (തൃശൂർ) എന്നീ അഞ്ച് 400 കെവി സബ്സ്റ്റേഷനുകൾ വഴിയാണ് കേരളത്തിലേക്ക് പ്രധാന ഗ്രിഡിൽ നിന്ന് വൈദ്യുതി സ്വീകരിക്കുന്നത്. ഇതിൽ കോഴിക്കോട് നല്ലളത്തുള്ള സബ് സ്റ്റേഷനിലാണ് തകരാർ കണ്ടെത്തിയത്.
Source link


