LATEST
സംസ്ഥാനത്തെ ധനസ്ഥിതി: പുതിയ സർക്കാർ ധവള പത്രം ഇറക്കിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ധനസ്ഥിതി വെളിപ്പെടുത്തുന്ന ധവളപത്രം തയ്യാറാക്കാൻ യു.ഡി.എഫ് നീക്കം. പത്തു വർഷത്തെ ഇടതുമുന്നണി ഭരണത്തിൽ ധനസ്ഥിതി ദയനീയമാണെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്താനാണ് ആലോചന. 2016ൽ അധികാരത്തിലെത്തിയ ഒന്നാം പിണറായി വിജയൻ സർക്കാർ തൊട്ടുമുമ്പത്തെ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ സാമ്പത്തിക ധൂർത്ത് സംബന്ധിച്ച് ധവളപത്രം പുറത്തിറക്കിയിരുന്നു. ഇടതുമുന്നണി സർക്കാർ ഭരണകാലത്തെ ധൂർത്തും വായ്പാ ബാദ്ധ്യത കൂട്ടിയതും കൊടുത്തു തീർക്കാനുള്ള ബാദ്ധ്യതയും പുതിയ ധവളപത്രത്തിൽ ഉൾപ്പെടുത്തും.
Source link


