test del 4 copy of del 3
യുഎഇയിൽ ഇനി തൊഴിലാളികൾക്ക് ‘അന്തസ്സുള്ള താമസം’, ഫ്രീ ഇന്റർനെറ്റ് മുതൽ കുടിക്കാൻ തണുത്ത വെള്ളം വരെ; നിയമം ലഘിച്ചാൽ ‘മുട്ടൻപണി’!

അബുദാബി/ ദുബായ്/ഷാർജ ∙ വേനൽച്ചൂട് കടുക്കുന്നതിനു മുന്നോടിയായി രാജ്യത്തെ തൊഴിലാളികളുടെ താമസസൗകര്യങ്ങൾ മെച്ചപ്പെടുത്താൻ യുഎഇ മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം കർശന നിർദേശം നൽകി. തൊഴിലാളികൾക്ക് അന്തസ്സുള്ള താമസസൗകര്യം ഒരുക്കുക എന്നത് തൊഴിലുടമയുടെ ഔദാര്യമല്ല, മറിച്ച് നിയമപരമായ ബാധ്യതയാണെന്ന് മന്ത്രാലയം ഓർമിപ്പിച്ചു.‘അന്തസ്സുള്ള താമസം, സുസ്ഥിര തൊഴിൽ സാഹചര്യം’ എന്ന പ്രമേയത്തിൽ രാജ്യവ്യാപക ബോധവൽക്കരണ ക്യാംപെയിനും തുടക്കമിട്ടു.വേനൽക്കാലത്ത് കുടിക്കാൻ തണുത്ത വെള്ളം ലഭ്യമാക്കാനുള്ള സംവിധാനം ഒരുക്കണം, വസ്ത്രങ്ങളും മറ്റും സൂക്ഷിക്കാൻ ലോക്കറുകൾ, വാർത്താവിനിമയത്തിനായി ഇന്റർനെറ്റ് സൗകര്യം എന്നിവയും നിർബന്ധം. ഇതിൽ വീഴ്ച വരുത്തുന്നവർ രാജ്യത്തിന്റെ ലേബർ വെൽഫെയർ മാനദണ്ഡങ്ങൾ ലംഘിക്കുന്നവരായാണ് കണക്കാക്കുകയെന്നും ഇവർക്കെതിരെ കടുത്ത നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രാലയം ഓർമിപ്പിച്ചു.
Source link


