test del 4 copy of del 3

റഷ്യയുടെ എൽഎൻജി വേണ്ടെന്ന് ഇന്ത്യ; സിംഗപ്പൂരിനടുത്ത് പാതിവഴിയിൽ കുടുങ്ങി കപ്പൽ, ‘രേഖകൾ മറച്ചത്’ തിരിച്ചടി


റഷ്യയിൽ നിന്ന് ഗുജറാത്ത് ലക്ഷ്യമാക്കി പുറപ്പെട്ട എൽഎൻജി കപ്പലിനോട് പാതിവഴിയിൽ ‘നോ’ പറഞ്ഞ് ഇന്ത്യ. യുഎസിന്റെ ഉപരോധമുള്ള റഷ്യയിലെ ബാൽടിക് പോർടോവായ പ്ലാന്റിൽ നിന്ന് എൽഎൻജിയും നിറച്ചുപുറപ്പെട്ട കപ്പലാണ് ഇന്ത്യ ‘വേണ്ട’ എന്ന് പറഞ്ഞതോടെ സിംഗപ്പൂരിനടുത്ത് കുടുങ്ങിയത്. റഷ്യൻ‌ എൽഎൻജിയാണെന്നത് മറച്ചുവയ്ക്കാനുള്ള രേഖകൾ കപ്പലിലുണ്ടായിരുന്നെന്നാണ് റിപ്പോർട്ടുകൾ. ഇതോടെയാണ്, എൽഎൻജി സ്വീകരിക്കാനാവില്ലെന്ന് ഇന്ത്യ റഷ്യയെ അറിയച്ചതെന്നും അറിയുന്നു.ഉപരോധമില്ലാത്തത് യൂറോപ്പിന്യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് റഷ്യൻ ക്രൂഡ് ഓയിലിന് ഏർപ്പെടുത്തിയിരുന്ന ഉപരോധം ഇക്കഴിഞ്ഞ മാർച്ചിൽ യുഎസ് താൽക്കാലികമായി പിൻവലിച്ചിരുന്നു. ഹോർമുസ് പ്രതിസന്ധിയുടെ ആഘാതം കുറയ്ക്കാനായിരുന്നു യുഎസ് നീക്കം. ഇത് മുതലെടുത്ത് ഇന്ത്യ റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് തുടരുകയാണന്നും റിപ്പോർട്ടുകൾ പറയുന്നു. ഈ ഇളവ് മേയ് 16ന് അവസാനിക്കും. 


Source link

Back to top button