test del 4 copy of del 3
ഒരു ട്രാക്ടർ ചാണകത്തിന് 2500 രൂപ; പകരം ചെമ്മരിയാടിൻ കൂട്ടം: ഒരു രാത്രി പാടത്ത് കിടത്താൻ 1000 രൂപ

പാലക്കാട് ∙ ഒരു ചെമ്മരിയാടിൻകൂട്ടത്തെ ഒരു രാത്രി പാടത്തൊന്നു കിടത്താൻ കർഷകൻ നൽകേണ്ടത് 800 മുതൽ 1000 രൂപ വരെ. ആടുകളുടെ എണ്ണത്തിനനുസരിച്ചാണ് ഈ തുക. ഒരു ട്രാക്ടർ ചാണകത്തിന്റെ വില 2000 മുതൽ 2500 രൂപ വരെ. ഇതു പാടത്തു വിതറാനുള്ള കൂലി കൂടിയാകുമ്പോൾ ചെലവ് 3000 രൂപ. ഒരേക്കറിൽ വിതറാൻ 2 ട്രാക്ടർ ചാണകമെങ്കിലും വേണം. രാസവളത്തിന്റെ തീപിടിച്ച വിലയും പശ്ചിമേഷ്യൻ യുദ്ധം മൂലമുള്ള ക്ഷാമവും കാരണം ഇത്തവണ കർഷകർ കൂടുതലായും ജൈവവളത്തെയാണ് ആശ്രയിക്കുന്നത്. ഇതെങ്കിലും നൽകിയില്ലെങ്കിൽ വിളവിനെ ബാധിക്കും.ഒരു ചെമ്മരിയാടിൻ കൂട്ടത്തോടൊപ്പം ഇവയെ മേയ്ക്കാൻ നാലുപേരെങ്കിലും ഉണ്ടാകും. ഇവർക്കുള്ള ഭക്ഷണച്ചെലവായാണ് 800 രൂപ ഈടാക്കുന്നത്. മുൻ വർഷങ്ങളിലേതുപോലെ ചെമ്മരിയാടിൻ കൂട്ടം എത്തുന്നില്ലെന്നു കർഷകർ പറയുന്നു. നാടൻ ആടിന്റെ കാഷ്ഠം വളമായി കിട്ടാനില്ല. ചാണകവളത്തിനായി കർഷകർ കൂടുതലായും ഫാമുകളെയാണ് ആശ്രയിക്കുന്നത്. ഇതിനും ക്ഷാമമുണ്ട്. ചാണകത്തിന്റേതുൾപ്പെടെ വില കൂടുന്നതു കർഷകരെ ബാധിക്കുന്നുണ്ട്. വേനൽമഴയിൽ പാടത്ത് വെള്ളമായിത്തുടങ്ങിയതോടെ ചെമ്മരിയാടിൻ കൂട്ടങ്ങൾ ജില്ലയിൽ നിന്ന് മടക്കത്തിനുള്ള തയാറെടുപ്പിലാണ്.
Source link


