പൊലീസിന് നൂതന പരിശീലനം, അക്രമികൾ ഇനി ചൂണ്ടുവിരലിൽ

ആലപ്പുഴ: ആഘോഷസ്ഥലങ്ങളിൽ ഉൾപ്പടെയുള്ള പൊതുഇടങ്ങളിൽ പൊലീസിനും ജനങ്ങൾക്കും നേരെ തട്ടിക്കയറുന്നവർ ജാഗ്രതെ! പരിക്കേൽക്കാതെ അക്രമികളെ കീഴ്പ്പെടുത്താൻ നൂതന പരിശീലനം ആരംഭിച്ച് പൊലീസ് സേന. കരാട്ടെയും കളരിയും സമന്വയിപ്പിച്ചുള്ള മർമ്മ പ്രയോഗങ്ങളിലൂടെ അക്രമികളെ പെട്ടെന്ന് വരുതിയിലാക്കുന്ന തന്ത്രങ്ങൾക്കാണ് മുൻഗണന. കരാട്ടെയിലെ ബ്ളോക്ക്,കത്താസ് മാതൃകകളും പരിശീലനത്തിൽ അവലംബിക്കുന്നുണ്ട്.സംസ്ഥാന പൊലീസ് മേധാവിയുടെ നിർദ്ദേശാനുസരണം ജില്ലാ പൊലീസ് ആസ്ഥാനങ്ങളിലെ പൊലീസ് റിസർവ് ക്യാമ്പുകളിലാണ് പരിശീലനം. മാരകായുധങ്ങളും സ്ഫോടക വസ്തുക്കളുമുൾപ്പെടെ ഉപയോഗിച്ചുള്ള ന്യൂജൻ ഗുണ്ടാ ആക്രമണങ്ങളെ നേരിടാൻ ലാത്തി മതിയാകില്ലെന്ന തിരിച്ചറിവാണ് നൂതന പരിശീലനത്തിന് പൊലീസിനെ പ്രേരിപ്പിച്ചത്. ബോഡി പ്രൊട്ടക്ടർ,ഷീൽഡ്,ഹെൽമെറ്റ്,ലത്തി എന്നിവ ധരിച്ചാണ് വനിതകൾ ഉൾപ്പെടെയുള്ള പൊലീസുകാർക്ക് പരിശീലനം നടൽകുന്നത്. ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള അമ്പതോളം ഉദ്യോഗസ്ഥർക്ക് വീതമാണ് പരിശീലനം. ഘട്ടം ഘട്ടമായി എല്ലാവർക്കും പരിശീലനം നൽകുന്നതിന് പുറമേ ഓരോ വർഷവും റിഫ്രഷ്മെന്റ് കോഴ്സും നടത്തും.
Source link


