LATEST
അഭിപ്രായത്തിൽ മാറ്റമില്ല: കെ.മുരളീധരൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയെ സംബന്ധിച്ച് തന്റെ അഭിപ്രായം ഹൈക്കമാൻഡ് പ്രതിനിധികളെ അറിയിച്ചിട്ടുണ്ടെന്ന് മുൻ കെ.പി.സി.സി അധ്യക്ഷൻ കെ.മുരളീധരൻ. ഈ അഭിപ്രായം തന്നെയാണ് തനിക്ക് ഇപ്പോഴുമുള്ളതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇന്നത്തെ ചർച്ചയിലും ഈ അഭിപ്രായം അറിയിക്കും. മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് ഇന്നോ നാളെയോ തീരുമാനമുണ്ടാകും. ഹൈക്കമാൻഡ് തീരുമാനമെടുത്താൽ അത് അന്തിമമാണ്. ഉടൻ തന്നെ ആകാംക്ഷയ്ക്ക് അറുതി വരുമെന്നാണ് പ്രതീക്ഷയെന്നും ഇന്ന് രാവിലെ ഡൽഹിക്ക് തിരിക്കുമെന്നും കെ.മുരളീധരൻ പറഞ്ഞു.
Source link


