test del 4 copy of del 3
തുരങ്കപ്പാത നിർമാണം ദ്രുതഗതിയിൽ; നിർമാണം ന്യൂ ഓസ്ട്രിയൻ ടണലിങ് രീതി പിന്തുടർന്ന്

തിരുവമ്പാടി ∙ ആനക്കാപൊയിൽ –കള്ളാടി– തുരങ്കപ്പാത നിർമാണം ഊർജിതമായി. കഴിഞ്ഞയാഴ്ച ഉന്നത ഉദ്യോഗസ്ഥ സംഘം പദ്ധതി പ്രദേശം സന്ദർശിച്ചു പ്രവൃത്തി വിലയിരുത്തിയ ശേഷമാണു നിർമാണം വേഗത്തിലാക്കിയത്. സ്റ്റേറ്റ് എക്സ്പെർട് അപ്രൈസർ കമ്മിറ്റിക്ക് ഒപ്പം കിഫ്ബി എക്സിക്യൂട്ടീവ് ഡയറക്ടർ, പൊതുമരാമത്തു വകുപ്പ്, കൊങ്കൺ റെയിൽവേ അധികൃതർ എന്നിവർ അടങ്ങുന്ന സംഘമാണു പരിശോധന നടത്തിയത്. ന്യൂ ഓസ്ട്രിയൻ ടണലിങ് രീതിയിലാണു തുരങ്കപ്പാത നിർമിക്കുന്നത്. 1957നും 65നും ഇടയിൽ ഓസ്ട്രേലിയയിലാണ് ഓസ്ട്രിയൻ ടണലിങ് രീതി വികസിപ്പിച്ചെടുത്തത്. തുരങ്കം രൂപപ്പെടുത്തുന്നതിനായി ചുറ്റുമുള്ള പാറക്കൂട്ടത്തിന്റെ സ്വാഭാവിക ശക്തിയെ ആശ്രയിച്ച് നിലംതന്നെ പ്രാഥമിക പിന്തുണയായി ഉപയോഗിക്കുന്നതാണ് ന്യൂ ഓസ്ട്രിയൻ സാങ്കേതികവിദ്യ.
Source link


