test del 4 copy of del 3
ചൈനീസ് ഗവേഷണ കപ്പലിനെ തുരത്തി തയ്വാൻ കോസ്റ്റ് ഗാർഡ്; പ്രയോഗിച്ചത് ‘വേക് ഇന്റർഫിയറൻസ്’

തായ്പേ∙ തയ്വാൻ ജലാതിർത്തിക്കു സമീപം ‘നിയമവിരുദ്ധ’ സർവേ പ്രവർത്തനങ്ങൾ നടത്തിയ ചൈനീസ് ഗവേഷണ കപ്പലിനെ തയ്വാൻ കോസ്റ്റ് ഗാർഡ് തുരത്തിവിട്ടതായി അറിയിച്ചു. ചൈനയുടെ ഭാഗത്തുനിന്നു വർധിച്ചുവരുന്ന സമുദ്ര അതിക്രമങ്ങളുടെ ഭാഗമായാണ് ഇതിനെ തായ്പേ വിലയിരുത്തുന്നത്.‘വേക് ഇന്റർഫിയറൻസ്’ തന്ത്രം തയ്വാൻ കപ്പൽ ടോങ്ജിക്ക് അടുത്തേക്കു കയറി വേക് ഇന്റർഫിയറൻസ്ഉണ്ടാക്കുകയും ഉടനടി പ്രദേശം വിടണമെന്ന് ആവർത്തിച്ചു ബ്രോഡ്കാസ്റ്റ് ചെയ്യുകയും ചെയ്തു. ഇതേത്തുടർന്ന് ടോങ്ജി ഉപകരണങ്ങൾ തിരിച്ചെടുത്തു ദിശ മാറ്റി, തയ്വാൻ ജലത്തിൽനിന്നു പിൻവാങ്ങി. കോസ്റ്റ് ഗാർഡ് കപ്പൽ തിങ്കളാഴ്ച ടോങ്ജിയെ നിഴൽ പോലെ പിന്തുടരുകയും തങ്ങളുടെ സമുദ്രപരിധിയിൽനിന്ന് ഏറെ അകലെ ടോങ്ജി എത്തുന്നതുവരെ ഇവർ നിരീക്ഷണം തുടർന്നു.ടോങ്ജിക്ക് എല്ലാ കാലാവസ്ഥകളിലും പ്രവർത്തിക്കാൻ ശേഷിയുണ്ടെന്ന് ചൈനീസ് ഔദ്യോഗിക മാധ്യമങ്ങൾ പറയുന്നു. ദൂരനിയന്ത്രിത വാഹനങ്ങൾ, ലബോറട്ടറി, മനുഷ്യരില്ലാതെ പ്രവർത്തിക്കാൻ കഴിയുന്ന സംവിധാനങ്ങൾ എന്നിവ വഹിക്കാൻ ഈ കപ്പലിനു കഴിയും. സമുദ്ര ഭൂഗർഭ ശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം, പൈപ്പ്ലൈൻ നിർമാണം തുടങ്ങിയ ഓഫ്ഷോർ പ്രവർത്തനങ്ങൾക്കും ഇത് ഉപയോഗിക്കാമെന്ന് ചൈനീസ് മാധ്യമങ്ങൾ പറഞ്ഞിരുന്നു. അതേസമയം, ഈ സംഭവത്തിൽ ചൈനയുടെ തയ്വാൻ അഫയേഴ്സ് ഓഫിസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
Source link


