LATEST

തമിഴ്നാട്ടിൽ 200 യൂണിറ്ര് വൈദ്യുതി സൗജന്യം


വാഗ്ദാനം നടപ്പിലാക്കി വിജയ് സർക്കാർചെന്നൈ: ഗാർഹിക വൈദ്യുതി ഉപഭോഗം 500 യൂണിറ്റുള്ളവർക്ക് 200 യൂണിറ്റ് സൗജന്യമാക്കി വിജയ് സർക്കാർ ഉത്തരവിറക്കി. തിരഞ്ഞെടുപ്പ് വാഗ്ദനമായിരുന്നു 200 യൂണിറ്റ് സൗജന്യ വൈദ്യുതി.500 യൂണിറ്റിൽ കൂടുതൽ ഉപയോഗിക്കുന്നവർക്ക് 100 യൂണിറ്റ് സൗജന്യമായിരിക്കും. നിലവിലുള്ള സബ്സിഡിക്ക് പുറമേ 1,730 കോടിയുടെ അധിക ചെലവാണ് പ്രതീക്ഷിക്കുന്നത്.മുഖ്യമന്ത്രിയായി അധികാരമേറ്റയുടനെ അദ്ദേഹം 3 പ്രധാന ഫയലുകളിൽ ഒപ്പിട്ടു. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ ഒരു പ്രത്യേക ടാസ്‌ക് ഫോഴ്സ് രൂപീകരിക്കും. തമിഴ്നാട്ടിൽ മയക്കുമരുന്ന് വിതരണം പൂർണ്ണമായും നിർത്താൻ നടപടിയെടുക്കും, മുഖ്യമന്ത്രി വിജയ് പിന്നീട് സെക്രട്ടേറിയറ്റിൽ മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി.


Source link

Back to top button