test del 4 copy of del 3
‘തമിഴ് തായ് വാഴ്ത്ത് ആദ്യം ആലപിക്കും, അവസാനം പാടിയത് അനുചിതം’: ഇനി അങ്ങനെയുണ്ടാകില്ലെന്ന് മന്ത്രി

ചെന്നൈ∙ സത്യപ്രതിജ്ഞ ചടങ്ങിൽ ‘വന്ദേമാതരം’ ആദ്യം ആലപിച്ചെന്ന വിവാദത്തിൽ പ്രതികരണവുമായി തമിഴ്നാട് മന്ത്രി ആദവ് അർജുൻ. വന്ദേമാതരം ആദ്യം ആലപിക്കാനായി ലോക്ഭവൻ സമ്മർദം ചെലുത്തിയെന്നും ഇനി അങ്ങനെയുണ്ടാകില്ലെന്നും എക്സിൽ പങ്കുവച്ച കുറിപ്പിൽ ആദവ് അർജുൻ പറഞ്ഞു. ഒഴിവാക്കാൻ പറ്റാത്ത സാഹചര്യം വന്നതുകൊണ്ടാണ് തമിഴ് തായ് വാഴ്ത്ത് മൂന്നാമതായി ആലപിക്കേണ്ടി വന്നതെന്നും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഔദ്യോഗിക പരിപാടിയുടെ തുടക്കത്തിൽ സംസ്ഥാന ഭാഷയിലുള്ള പ്രാർഥനാ ഗാനം ആലപിക്കാനായി കേന്ദ്രസർക്കാർ നടപടിയെടുക്കണമെന്നും മന്ത്രി പറഞ്ഞു. കേന്ദ്രസർക്കാരിന്റെ പുതിയ സർക്കുലർ പ്രകാരം വന്ദേമാതരം ആദ്യം ആലപിക്കണമെന്ന് ലോക്ഭവൻ ആവശ്യപ്പെട്ടു. അതിനായി സമ്മർദം ചെലുത്തുകയും ചെയ്തു. അത്തരത്തിൽ ഒഴിവാക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടായതു കൊണ്ട് മാത്രമാണ് തമിഴ് തായ് വാഴ്ത്ത് മൂന്നാമതായി ആലപിക്കേണ്ടി വന്നത്. എന്നാൽ, ഭാവിയിൽ ഈ പുതിയ രീതി പിന്തുടരുകയില്ല. പകരം, പഴയ രീതി അനുസരിച്ച് പരിപാടിയുടെ തുടക്കത്തിൽ തമിഴ് തായ് വാഴ്ത്ത് ആലപിക്കുകയും അവസാനം ദേശീയ ഗാനം ആലപിക്കുകയും ചെയ്യും.
Source link


