test del 2

ഇറാഖിലെ മരുഭൂമിയിൽ ഇസ്രയേലിന് രഹസ്യതാവളം; ഇറാനെതിരെ യുദ്ധതന്ത്രങ്ങൾ മെനഞ്ഞത് ഇവിടെവെച്ച്?


ബാഗ്ദാദ്: ഇറാനെതിരായ വ്യോമാക്രമണങ്ങൾ ശക്തമാക്കുന്നതിനായി ഇറാഖിലെ പടിഞ്ഞാറൻ മരുഭൂമിയിൽ ഇസ്രയേൽ രഹസ്യ സൈനിക താവളം സ്ഥാപിച്ചിരുന്നതായി റിപ്പോർട്ട്. അമേരിക്കയുടെ സഹായത്തോടെ, ഇറാഖിന്റെ അനുമതിയില്ലാതെയാണ് ഇസ്രയേൽ ഈ താവളം നിർമിച്ചതെന്ന് ‘വാൾ സ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട് ചെയ്തു.ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രയേലും ഇറാനിൽ നടത്തിയ സംയുക്ത ആക്രമണങ്ങൾ സംബന്ധിച്ച തന്ത്രങ്ങൾ മെനഞ്ഞത് ഇറാഖിലെ ഈ രഹസ്യ താവളത്തിൽനിന്നാണെന്ന് റിപ്പോർട്ട് പറയുന്നു. ഇറാനെതിരെ വ്യോമാക്രമണങ്ങൾ നടത്താൻ അനുയോജ്യമായ സ്ഥലമായിട്ടാണ് ഇറാന്റെ അയൽരാജ്യമായ ഇറാഖിലെ മരുഭൂമി ഇസ്രയേൽ സൈന്യം തിരഞ്ഞെടുത്തത്.ഇസ്രയേൽ സൈനികർക്ക് താവളമൊരുക്കുന്നതിനൊപ്പം, ഇറാനെ ലക്ഷ്യമിട്ടുള്ള വ്യോമാക്രമണങ്ങൾ ഏകോപിപ്പിക്കാനാണ് ഈ സ്ഥലം ഉപയോഗിച്ചിരുന്നത്. യുദ്ധത്തിനിടെ ഇസ്രയേൽ വിമാനങ്ങൾ തകരുകയാണെങ്കിൽ പൈലറ്റുമാരെ ഉടനടി രക്ഷപ്പെടുത്തുന്നതിനുള്ള ‘സെർച്ച് ആൻഡ് റെസ്ക്യൂ’ സംഘങ്ങളെയും ഇവിടെ വിന്യസിച്ചിരുന്നു. എന്നാൽ, ഇറാഖിന് ഇതുസംബന്ധിച്ച അറിവുണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്. മരുഭൂമിയിലെത്തിയ ഒരു ആട്ടിടയൻ മാർച്ച് മാസം നൽകിയ വിവരമാണ് രഹസ്യ താവളം കണ്ടെത്താൻ ഇറാഖ് സേനയെ സഹായിച്ചത്. പ്രദേശത്ത് ഹെലികോപ്റ്ററുകൾ താഴ്ന്നുപറക്കുന്നത് ശ്രദ്ധയിൽപ്പെട്ട ആട്ടിടയൻ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.


Source link

Back to top button