test del 3

സാന്റിയാഗോ മാർട്ടിന്റെ മരുമകൻ, സ്റ്റാൻഡ് അപ് കൊമേഡിയൻ, 29 വയസ്സുകാരി, ജയലളിതയുടെ വിശ്വസ്തൻ… വിജയ് മന്ത്രിസഭയിൽ ഇവർ


ചെന്നൈ∙ ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ തമിഴ്നാട് മുഖ്യമന്ത്രിയായി നടനും ടിവികെ അധ്യക്ഷനുമായ വിജയ് അധികാരമേറ്റു. ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിനു സാക്ഷിയാകാൻ ഒട്ടേറെപ്പേരാണ് എത്തിയത്. വിജയിനൊപ്പം 9 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവരെ ഉൾപ്പെടുത്തിയുള്ള ടിവികെ സ്ഥാനാർഥിപ്പട്ടിക വളരെയേറെ ശ്രദ്ധനേടിയിരുന്നു. അതിനാൽ മന്ത്രിമാരായി ആരെക്കെയെത്തും എന്നതിനും ആകാംക്ഷയുണ്ടായിരുന്നു. വ്യത്യസ്ത മേഖലകളിൽ നിന്നുള്ള പാർട്ടിയുടെ മികച്ച മുഖങ്ങൾ തന്നെയാണ് വിജയിനൊപ്പം സത്യപ്രതിജ്ഞ ചെയ്തത്. രാഷ്ട്രീയ പരിചയം, യുവപ്രാതിനിധ്യം, ജാതി സമവാക്യങ്ങൾ എന്നിവയ്ക്കൊപ്പം പാർട്ടിയുടെ വളർച്ചയിൽ ഒപ്പം നിന്ന വിശ്വസ്തരെ മന്ത്രിസഭയിൽ ഉൾപ്പെടുത്താനും വിജയ് ശ്രമിച്ചിട്ടുണ്ട്. മന്ത്രിസഭയിലെ പ്രമുഖ മുഖങ്ങളിലൊന്ന് അണ്ണാഡിഎംകെ മുൻ നേതാവായ കെ.എ.സെങ്കോട്ടയ്യൻ (78) ആണ്. അദ്ദേഹം തന്നെയാണ് മന്ത്രിസഭയിലെ ഏറ്റവും മുതിർന്ന അംഗവും. എസ്.കീർത്തനയാണ് (29) ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി. വിജയ്‌യുടെ ആരാധകക്കൂട്ടായ്മയായ വിജയ് മക്കൾ ഇയക്കത്തിന്റെ പ്രസിഡന്റായിരുന്നു എൻ.ആനന്ദ് (62, ബുസ്സി ആനന്ദ്). ടിവികെ രൂപീകരിച്ചപ്പോൾ അവിടേയ്ക്കും എത്തി. പാർട്ടി ജനറൽ സെക്രട്ടറിയായ ആനന്ദ് ടിവികെയുടെ പ്രധാന വക്താക്കളിൽ ഒരാളാണ്. ചെന്നൈയിലെ ടി. നഗർ മണ്ഡലത്തിൽ നിന്നാണ് ജനവിധി വിജയിച്ചത്. വർഷങ്ങളായി ഡിഎംകെയും അണ്ണാഡിഎംകെയും കൈവശം വച്ച മണ്ഡലത്തിൽ ഡിഎംകെ സ്ഥാനാർഥി രാജാ അൻപഴകനെയാണ് പരാജയപ്പെടുത്തിയത്. വിജയ്‌യുടെ ഏറ്റവും അടുത്ത വിശ്വസ്‌തരിൽ ഒരാളാണ് ആനന്ദ്. മുൻ ബാസ്ക്കറ്റ്ബോൾ കളിക്കാരനായ ആദവ് അർജുന (43) മികച്ച രാഷ്ട്രീയതന്ത്രജ്ഞനാണു. വോയ്സ് ഓഫ് കോമൺ എന്ന കൺസൽറ്റൻസി നടത്തുന്ന അദ്ദേഹം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അദ്ദേഹം എം.കെ.സ്റ്റാലിനൊപ്പം പ്രവർത്തിക്കുകയും ഡിഎംകെയുടെ വിജയത്തിൽ പ്രധാന പങ്ക് വഹിക്കുകയും ചെയ്തിരുന്നു. ചെന്നൈയിലെ വില്ലിവാക്കം നിയമസഭാ മണ്ഡലത്തിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. ടിവികെയുടെ തിര‍ഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കു മേൽനോട്ടം വഹിച്ചു. ബാസ്കറ്റ്ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റും തമിഴ്നാട് ഒളിംപിക്സ് അസോസിയേഷൻ ജന.സെക്രട്ടറിയുമാണ്. സാന്റിയാഗോ മാർട്ടിന്റെ മരുമകനാണ്. 


Source link

Back to top button