test del 4 copy of del 3
ഓൺലൈനിൽ ‘പലചരക്ക്’ വിറ്റ് തുടക്കം, 9000 കോടി സമാഹരിക്കാൻ സെപ്റ്റോ; വരാനിരിക്കുന്നത് ഐപിഒകളുടെ പെരുമഴ, നിക്ഷേപകർക്ക് കോളടിക്കും

ക്വിക്ക് കൊമേഴ്സ് സ്റ്റാർട്ടപ്പായ സെപ്റ്റോയ്ക്ക് പ്രാഥമിക ഓഹരി വിൽപന (ഐപിഒ) നടത്താൻ അനുമതി നൽകി സെക്യുരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് (സെബി). ഏതാണ്ട് 7,500 കോടി രൂപയ്ക്കും 9,300 കോടി രൂപയ്ക്കും ഇടയിലുള്ള തുക സമാഹരിക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇക്കൊല്ലം ആദ്യത്തോടെയാണ് കമ്പനി രഹസ്യമായി ഐപിഒയ്ക്ക് അനുമതി തേടി ഡിആർഎച്ച്പി സമർപ്പിച്ചത്. അനുമതി ലഭിച്ചതോടെ ഇത് പുതുക്കി നൽകേണ്ടി വരും. ഐപിഒ ലിസ്റ്റിങ്ങിനുള്ള നടപടിക്രമങ്ങളും കമ്പനി വേഗത്തിലാക്കുമെന്നാണ് കരുതുന്നത്. അതിവേഗത്തിൽ ഡെലിവറി സാധ്യമാക്കുന്ന ക്വിക്ക് കൊമേഴ്സ് മേഖലയിൽ ഇന്ത്യയിൽ മത്സരം മുറുകുന്നതിനിടെയാണ് സെപ്റ്റോ ഐപിഒ വരുന്നതെന്നും ശ്രദ്ധേയം. ബ്ലിങ്കിറ്റ്, സ്വിഗി ഇൻസ്റ്റമാർട്ട്, ആമസോൺ നൗ, ഫ്ളിപ്കാർട് മിനിറ്റ്സ്, ബിഗ് ബാസ്ക്കറ്റ് തുടങ്ങിയ നിരവധി കമ്പനികളാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നത്. ഇതിനിടയിലും മികച്ച വളർച്ച നേടാൻ ആദിത് പാലിച്ച നേതൃത്വം നൽകുന്ന കമ്പനിക്ക് കഴിഞ്ഞിരുന്നു. 15 -17 ലക്ഷം ഡെലിവറികളാണ് നേരത്തെ കമ്പനി നടത്തിയിരുന്നത്. ഇന്നത് 25 ലക്ഷം ഓർഡറുകളായി മാറിയെന്നാണ് കണക്ക്. എന്നാൽ കമ്പനിയുടെ കനത്ത നഷ്ടമാണ് സെപ്റ്റോയ്ക്ക് തിരിച്ചടിയാകുന്നത്. ഇതിന് പരിഹാരം കാണാൻ 2028-29 സാമ്പത്തിക വർഷത്തിനുള്ളിൽ സെപ്റ്റോയോ ലാഭകരമാക്കി മാറ്റാനുള്ള പദ്ധതിയും പ്രീ ഐപിഒ റോഡ്ഷോകളിൽ കമ്പനി അവതരിപ്പിക്കുന്നുണ്ട്.
Source link


