test del 4 copy of del 3

പൊലീസ് പോസ്റ്റിനുനേർക്ക് ചാവേർ ഭീകരാക്രമണം; പാക്കിസ്ഥാനിൽ 15 സുരക്ഷാസേനാംഗങ്ങൾ മരിച്ചു


പെഷാവർ∙ പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ പൊലീസ് പോസ്റ്റിൽ ചാവേർ സ്ഫോടനവും തുടർന്ന് ഭീകരാക്രമണവും നടന്നു. കുറഞ്ഞത് 15 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും നിരവധി പേർക്കു പരുക്കേൽക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. വടക്കുപടിഞ്ഞാറൻ ജില്ലയായ ബന്നുവിലാണ് സംഭവം. സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം പൊലീസ് പോസ്റ്റിലേക്ക് അടുക്കുന്നതു കണ്ട സുരക്ഷാസേന വെടിയുതിർത്തു. ഇതേത്തുടർന്ന് വാഹനം പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ പരിസരത്തെ നിരവധി വീടുകളുടെ മേൽക്കൂരകൾ തകർന്നു. പൊലീസ് പോസ്റ്റ് കെട്ടിടം നിലംപൊത്തുകയും ഒന്നിലധികം സുരക്ഷാ ഉദ്യോഗസ്ഥർ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങുകയും ചെയ്തു.ഖൈബർ പഖ്തൂൺഖ്വ മുഖ്യമന്ത്രി മുഹമ്മദ് സൊഹൈൽ ആഫ്രിദി ആക്രമണത്തെ ഭീകരവും ഭീരുത്വം നിറഞ്ഞതുമായ പ്രവൃത്തി എന്നാണു വിശേഷിപ്പിച്ചത്. ‘‘ഇത്തരം ആക്രമണങ്ങൾ വച്ച് പൊലീസിന്റെയും ജനങ്ങളുടെയും മനോബലം തകർക്കാൻ ഒരിക്കലും കഴിയില്ല’’ – അദ്ദേഹം കൂട്ടിച്ചേർത്തു. പരുക്കേറ്റവർക്കു മികച്ച ചികിത്സ ഉറപ്പുവരുത്താൻ ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയതായി ഓഫിസ് അറിയിച്ചു. കഴിഞ്ഞ ആഴ്ച സമാനമായ ഒരു സംഭവം ദക്ഷിണ വസീരിസ്ഥാൻ മേഖലയിൽ ഉണ്ടാകുകയും ഒരു ഭീകരൻ കൊല്ലപ്പെടുകയും ചെയ്തിരുന്നു.


Source link

Back to top button