test del 3
രജനിക്കും കമലിനുമായില്ല, സ്വയം വഴിവെട്ടി വന്നു; ഇനി ‘മുഖ്യൻ’ ബിഗിലേ

ചെന്നൈ ∙ ‘ ‘234 മണ്ഡലങ്ങളിലും ടിവികെയ്ക്കുവേണ്ടി ഞാനാണു മത്സരിക്കുന്നത്’’ – വൈകാരികമായിരുന്നു തിരഞ്ഞെടുപ്പു വേദികളിലെ ആ പ്രഖ്യാപനം. വോട്ടെടുപ്പിന്റെ തലേന്ന് കൈകൾ തലയ്ക്കുമീതേ കൂപ്പി തമിഴക വെട്രികഴകം (ടിവികെ) പാർട്ടിയുടെ നായകൻ വിജയിന്റെ അപേക്ഷ: ‘‘എനിക്കൊരു അവസരം തരൂ…’’– സ്ക്രീനിലെ സൂപ്പർതാരം നേരിട്ടു നടത്തിയ അഭ്യർഥന തമിഴകം തള്ളിക്കളഞ്ഞില്ല.മകനെ രാഷ്ട്രീയത്തിലേക്കു വഴിതിരിച്ചുവിടാൻ ഡിഎംകെയെ ആശ്രയിക്കാനായിരുന്നു കടുത്ത പാർട്ടി അനുഭാവിയായിരുന്ന പിതാവും ചലച്ചിത്ര സംവിധായകനുമായ എസ്.എ.ചന്ദ്രശേഖറിന്റെ പദ്ധതി. എന്നാൽ, കരുണാനിധിക്കു പിന്നാലെ സ്റ്റാലിനും തൊട്ടുപിന്നാലെ ഉദയനിധിയും എത്തിയതോടെ ആ കണക്കുകൂട്ടൽ തെറ്റി. അതോടെ, ആരാധക സംഘത്തെ ശക്തിപ്പെടുത്താനുള്ള നീക്കം തുടങ്ങി.2012 –17 കാലത്താണു സിനിമകളിലൂടെ രാഷ്ട്രീയം പറഞ്ഞു തുടങ്ങിയത്. 2024 ഫെബ്രുവരിയിൽ സിനിമ ഉപേക്ഷിച്ചു രാഷ്ട്രീയത്തിൽ ഇറങ്ങി. മകന്റെ പ്രധാന രാഷ്ട്രീയ യോഗങ്ങളിൽ, ഗായികയായ അമ്മ ശോഭയുടെയും അച്ഛൻ ചന്ദ്രശേഖറിന്റെയും സാന്നിധ്യമുണ്ടാകാറുണ്ട്.
Source link


