test del 3

‘ബിജെപിക്കെതിരെ എല്ലാ പ്രതിപക്ഷ പാർട്ടികളും അണിനിരക്കണം; താൽപര്യമുള്ളവരുമായി ചർച്ച ചെയ്യും’


കൊൽക്കത്ത ∙ ബിജെപിക്കെതിരെ എല്ലാ പ്രതിപക്ഷ പാർട്ടികളും അണിനിരക്കണമെന്നും സഹകരിക്കാൻ താൽപര്യമുള്ള എല്ലാ പാർട്ടികളുമായും ചർച്ച ചെയ്യുമെന്നും ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി. കാളിഘട്ടിലെ വീടിനു മുൻപിൽ ജനങ്ങളുമായി സംസാരിക്കുകയായിരുന്നു അവർ. ഇടതു പാർട്ടികളും തീവ്ര ഇടതുപാർട്ടികളും ഉൾപ്പെടെ എല്ലാ പാർട്ടികളും ബിജെപിക്കെതിരേ രംഗത്തിറങ്ങണം. ടഗോറിന്റെ ജന്മദിനത്തിൽ തൃണമൂൽ കോൺഗ്രസ് പുതിയ യാത്രയ്ക്ക് ഒരുങ്ങുകയാണെന്നും മമത പറഞ്ഞു. സുവേന്ദു അധികാരിയുടെ സത്യപ്രതിജ്ഞയ്ക്കു ശേഷം സമൂഹമാധ്യമമായ എക്സിലും ഫെയ്സ്ബുക്കിലും മമത തന്റെ ബയോ മാറ്റി. ഫൗണ്ടർ ചെയർപഴ്സൻ, ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്, ചീഫ് മിനിസ്റ്റർ ഓഫ് വെസ്റ്റ് ബംഗാൾ (15,16,17 വിധാൻ സഭ) എന്നാണ് പുതിയ ബയോ. 18–ാം നിയമസഭയാണ് ഇപ്പോഴത്തേത്. നേരത്തേ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു രാജി വയ്ക്കാൻ മമത വിസമ്മതിച്ചിരുന്നു. തുടർന്നു ഗവർണർ നിയമസഭ പിരിച്ചുവിടുകയായിരുന്നു.


Source link

Back to top button