test del 1
യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതിയെ പേട്ട പൊലീസ് പിടികൂടി.ചോറ്റാനിക്കര തിരുവാങ്കുളം സ്വസ് ഫോർച്യൂൺ അപ്പാർട്ട്മെന്റിൽ രാകേഷ് രാമചന്ദ്രനാണ് പിടിയിലായത്.
പെരുന്താന്നി സ്വദേശിയായ യുവതിയാണ് കബളിപ്പിക്കപ്പെട്ടത്.പ്രമുഖ മാട്രിമോണി സൈറ്റിൽ നിന്ന് യുവതിയുടെ ഫോൺനമ്പർ സംഘടിപ്പിച്ചു.ഇതിനുശേഷം യുവതിയുമായി പരിചയത്തിലാവുകയും വിവാഹ വാഗ്ദാനം നൽകിയും,യുവതിക്ക് വിദേശത്ത് ജോലി ശരിയാക്കാമെന്ന് പ്രലോഭിപ്പിച്ചും 2024 മുതൽ പല ഘട്ടങ്ങളിലായി ഇരുപത് ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പൊലീസ് അറിയിച്ചു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Source link


