test del 4 copy of del 3
പീഡിപ്പിച്ചെന്നു മോഡലിന്റെ പരാതി; സഹ സംവിധായകനെതിരെ കേസ്

കൊച്ചി∙ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന പരാതിയില്‍ സിനിമ സഹ സംവിധായകന് ജോജോ കുരിശിങ്കലിനെതിരെ പൊലീസ് കേസെടുത്തു. മോഡല്‍ നല്കിയ പരാതിയില്‍ മരട് പൊലീസാണ് കേസെടുത്തത്. ഡേറ്റിങ് ആപ് വഴി പരിചയപ്പെട്ട ശേഷം വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി. ജോജോ കുരിശിങ്കൽ മുൻപും നിയമനടപടികൾ നേരിട്ടിട്ടുള്ള വ്യക്തിയാണെന്നാണ് പൊലീസ് പറയുന്നത്. പത്തനാപുരം വനംവകുപ്പ് റേഞ്ച് ഓഫിസിലും ഇയാൾക്കെതിരെ ക്രിമിനൽ കേസ് നിലവിലുണ്ട്. നെടുംപാറ വനമേഖലയിൽ അതിക്രമിച്ചു കയറി കാട്ടുപോത്തിനെ വേട്ടയാടിയ സംഭവത്തിലാണ് വനംവകുപ്പ് ഇയാൾക്കെതിരെ കേസെടുത്തത്.
Source link


