test del 4 copy of del 3
കാർ വാങ്ങിയത് പിണറായി സഞ്ചരിക്കുന്നതു കണ്ട് ആഗ്രഹം തോന്നിയിട്ട്; കുന്നത്തൂരിലെ വോട്ടുചോർച്ച എൽഡിഎഫ് അന്വേഷിക്കണം: കോവൂർ കുഞ്ഞുമോൻ

ശാസ്താംകോട്ട∙ ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായ കുന്നത്തൂരിൽ അടിയൊഴുക്ക് ഉണ്ടാകേണ്ട കാര്യമില്ലെന്നും എന്നാൽ അതെങ്ങനെ നടന്നുവെന്ന് അന്വേഷിക്കണമെന്നും എൽഡിഎഫ് സ്ഥാനാർഥി കോവൂർ കുഞ്ഞുമോൻ. എവിടെയാണ് വോട്ട് ചോർന്നത്, ആരുടെ ഭാഗത്തുനിന്നാണ് വീഴ്ചയുണ്ടായത് എന്നിവ കണ്ടെത്തണം. എൽഡിഎഫ് സംസ്ഥാന നേതൃത്വം അത് പരിശോധിക്കണം. കാർ വാങ്ങിയത് പിണറായി സഞ്ചരിക്കുന്നതു കണ്ട് ആഗ്രഹം തോന്നിയിട്ട് ∙ പിണറായി വിജയൻ കറുത്ത കാറിൽ സഞ്ചരിക്കുന്നതു കണ്ട് ആഗ്രഹം തോന്നിയാണു ചിട്ടികളിൽ ചേർന്ന് 27 ലക്ഷം രൂപയുടെ കാർ വാങ്ങിയതെന്നു കോവൂർ കുഞ്ഞുമോൻ. തിരഞ്ഞെടുപ്പിനു വേണ്ടി അതു വിൽക്കേണ്ടിവന്നെന്നും അദ്ദേഹം വികാരാധീനനായി പറഞ്ഞു. ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായ കുന്നത്തൂരിൽ അടിയൊഴുക്ക് ഉണ്ടാകേണ്ട കാര്യമില്ലെന്നും അതെങ്ങനെയുണ്ടായി എന്നു കൃത്യമായി അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആരുടെ ഭാഗത്താണു വീഴ്ചയുണ്ടായതെന്ന് എൽഡിഎഫ് സംസ്ഥാന നേതൃത്വം പരിശോധിക്കണം. പൊതുപ്രവർത്തകനായി തുടരുമെന്നും കോവൂർ കുഞ്ഞുമോൻ പറഞ്ഞു.
Source link


