LATEST

ഉമ്മൻ ചാണ്ടിയെയും ആന്റണിയെയും മുഖ്യമന്ത്രിമാരാക്കിയ പാർട്ടിയി‍ൽ വിശ്വാസം അർപ്പിക്കണം: പ്രവർത്തകരോട് ചാണ്ടി ഉമ്മൻ


തിരുവനന്തപുരം: കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചകൾക്കിടെ തെരുവിലിറങ്ങിയുള്ള പ്രവർത്തകരുടെ പരസ്യ പ്രതിഷേധങ്ങളെയും പ്രകടനങ്ങളെയും തള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. തെരുവിൽ കാണുന്നത് യഥാർത്ഥ പൊതുജനവികാരമാണെന്ന് പറയാൻ കഴിയില്ലെന്നും വൈകാരികത പ്രകടിപ്പിക്കുന്ന പ്രവർത്തകർ പക്വത കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം പ്രകടനങ്ങൾക്ക് പിന്നിൽ ബാഹ്യസമ്മർദങ്ങളുണ്ടോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയോടും നേതാക്കളോടുമുള്ള സ്നേഹംകൊണ്ട് പ്രവർത്തകർ വൈകാരികമായി പെരുമാറുന്നതിൽ തെറ്റില്ലെങ്കിലും അതിൽ മിതത്വം പാലിക്കേണ്ടതുണ്ട്. പ്രകടനങ്ങൾക്കിടയിലേക്ക് മറ്റുള്ളവർ നുഴഞ്ഞുകയറി പ്രശ്നങ്ങൾ ഉണ്ടാക്കിയാൽ അതിന്റെ ഉത്തരവാദിത്തം പാർട്ടിയുടെ തലയിൽ വരും. തന്റെ മണ്ഡലത്തിലുള്ള പ്രവർത്തകരോട് പരസ്യമായ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും നിൽക്കരുതെന്ന് താൻ നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


Source link

Back to top button