test del 4 copy of del 3

തുണി കഴുകാൻ മടി, സ്വന്തം ‘ലോൺട്രി’ കമ്പനിയുണ്ടാക്കി ദമ്പതികൾ, സാനിറ്ററി നാപ്കിനുകൾ ഇനി പുകയില്ലാതെ കത്തിക്കാം, എലവേറ്റ് അവസാന എപ്പിസോഡ് ഇന്ന്


‘മനോരമ ഓൺലൈൻ എലവേറ്റ് ഡ്രീംസ് ടു റിയാലിറ്റി – സീസൺ 2’ന്റെ അവസാന എപ്പിസോഡ് ഇന്ന് വൈകിട്ട് ആറിന്. സാനിറ്ററി നാപ്കിനുകളും ഡയപ്പറുകളും പുകയില്ലാതെ ശാസ്ത്രീയമായി നിർമാർജനം ചെയ്യാൻ കഴിയുന്ന ഇൻസിനറേറ്റർ നിർമിച്ച ‘വീസ’, തുണിയലക്കാൻ മടിച്ച് ‘ഫാബ്രിക്ലീൻ’ എന്ന പേരിൽ ലോൻഡ്രി ബിസിനസ് തുടങ്ങിയ ദമ്പതികൾ എന്നിവരാണ് അവസാന എപ്പിസോഡിൽ നിക്ഷേപ പിന്തുണ തേടിയെത്തുന്നത്. ഇവരിൽ ആർക്കാണ് സ്വപ്ന നിക്ഷേപം നേടാനായത്. നിക്ഷേപത്തിന് എന്തൊക്കെ ഘടകങ്ങളാണ് നിക്ഷേപക പാനൽ പരിഗണിച്ചത്. ഉത്തരത്തിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി. സംരംഭകർക്ക് ബിസിനസ് ആശയങ്ങൾ അവതരിപ്പിക്കാനും നിക്ഷേപക, ഉപദേശ പിന്തുണ നേടാനും സഹായിക്കുന്ന മനോരമ ഓൺലൈൻ എലവേറ്റിലെ ആദ്യ എപ്പിസോഡുകൾ വലിയ ശ്രദ്ധനേടിയിരുന്നു. ഇതുവരെ ലക്ഷക്കണക്കിന് പേർ ഷോ കണ്ടു. ബിസിനസ് പിച്ച് അവതരിപ്പിച്ച സംരംഭങ്ങൾക്ക് എലവേറ്റിൽ നിന്ന് ലഭിച്ചതിനു പുറമെ കൂടുതൽ നിക്ഷേപങ്ങളും ബിസിനസ് അവസരങ്ങളും കിട്ടി. ആദ്യ എപ്പിസോഡുകളിൽ പങ്കെടുത്ത ലൈഫ്ഡ്, നാച്ചുറപ്പ് എന്നീ സ്റ്റാർട്ടപ്പുകൾക്കാണ് ലക്ഷങ്ങളുടെ അധിക നിക്ഷേപം ലഭിച്ചത്. വിദേശരാജ്യങ്ങളിൽ നിന്നുൾപ്പെടെ ബിസിനസ് അവസരങ്ങളും ഇവരെ തേടിയെത്തി. എലവേറ്റിൽ ഇവർ നടത്തിയ ബിസിനസ് പിച്ച് കണ്ടതിനു ശേഷമാണ് ഈ നേട്ടമെന്നതും ശ്രദ്ധേയം.ഗ്രൂപ്പ് മീരാൻ ചെയർമാൻ നവാസ് മീരാൻ, ഹീൽ സ്ഥാപകൻ രാഹുൽ എബ്രഹാം മാമ്മൻ, അരോമ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടർ ആൻ സജീവ്, ഹെഡ്ജ് ഇക്വിറ്റീസ് ചെയർമാൻ അലക്സ് കെ. ബാബു, ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം എം.ജോസഫ് എന്നിവരാണ് സീസൺ-2ലെ നിക്ഷേപക പാനൽ അംഗങ്ങൾ. കേരള സ്റ്റാർട്ടപ്പ് മിഷൻ, കേരള എയ്ഞ്ചൽ നെറ്റ്‍വർക്ക് (കെഎഎൻ), ബ്രഹ്മ സൊല്യൂഷൻസ് എന്നിവരുടെ സഹകരണത്തോടെയാണ് മനോരമ ഓൺലൈൻ ‘മനോരമ ഓൺലൈൻ എലവേറ്റ്’ സംഘടിപ്പിക്കുന്നത്.


Source link

Back to top button