അവസാനിക്കാത്ത ചർച്ചകൾ: മുഖ്യനാരെന്ന ചർച്ചയുടെ ക്ലൈമാക്സിന് മുന്നേ കെപിസിസി അധ്യക്ഷനായുള്ള ചരടുവലി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ യുഡിഎഫിൽ തിരക്കിട്ട ചർച്ചകൾ. കേരളത്തിലെ മുഖ്യമന്ത്രി ആരാണെന്ന ഉത്തരം കണ്ടെത്തുന്നതിന് മുന്നേ കോൺഗ്രസിൽ അടുത്ത ചർച്ചയ്ക്ക് തിരി കൊളുത്തി കഴിഞ്ഞു. നിയുക്ത എംഎൽഎ സണ്ണി ജോസഫ് മന്ത്രിയാകുന്നതോടെ കെപിസിസി അദ്ധ്യക്ഷൻ ആരാകുമെന്നാണ് നിലവിലെ ചർച്ച. അദ്ധ്യക്ഷ സ്ഥാനത്തേക്ക് ബെന്നി ബഹനാൻ, കൊടിക്കുന്നിൽ സുരേഷ്, ഷാഫി പറമ്പിൽ തുടങ്ങിയവർ പരിഗണനയിലുണ്ടെന്നാണ് സൂചന. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരുവരുമെന്നത് കെപിസിസി അദ്ധ്യക്ഷൻ ആരാകണമെന്നുള്ള തീരുമാനത്തെയും സ്വാധീനിക്കാൻ ഇടയുണ്ട്. ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട ആളായിരിക്കും കെപിസിസി അദ്ധ്യക്ഷനാവുകയെന്നതാണ് ലഭിക്കുന്ന സൂചന. കെ സുധാകരൻ സ്ഥാനമൊഴിയുന്ന സമയത്ത് ക്രൈസ്തവ വിഭാഗത്തിൽപ്പെട്ട ഒരാളെ പരിഗണിക്കണമെന്ന ആവശ്യത്തെ തുടർന്നാണ് സണ്ണി ജോസഫിനെ നിയോഗിച്ചത്. ബെന്നി ബെഹ്നാനാനെ പരിഗണിക്കണമെന്ന ആവശ്യമാണ് കോൺഗ്രസ് എ ഗ്രൂപ്പിലെ നേതാക്കൾ ഉന്നയിക്കുന്നത്. ഷാഫി പറമ്പിലിന്റെ പേര് കെ സി വേണുഗോപാൽ പക്ഷം പിന്തുണയ്ക്കുന്നുണ്ട്.
Source link


