ചുരുക്കം ചില വിമാനത്താവളങ്ങളിൽ മാത്രമുള്ള സൗകര്യം ഇനി നെടുമ്പാശേരിയിലും, 10 കോടിയുടെ പദ്ധതിക്ക് തുടക്കം

നെടുമ്പാശേരി: വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം കേന്ദ്ര മന്ത്രിയെ പങ്കെടുപ്പിച്ച് കല്ലിടൽ. പിന്നെയും നിർമ്മാണം ആരംഭിക്കാൻ 16 വർഷത്തോളം നീണ്ട കാത്തിരിപ്പ്. ഒടുവിൽ റെയിൽവേ സ്റ്റേഷൻ നിർമ്മിക്കാൻ സ്ഥലമൊരുക്കൽ നടപടികൾ കഴിഞ്ഞ ദിവസം ആരംഭിച്ചു.നെടുമ്പാശേരി വിമാനത്താവളം യാഥാർത്ഥ്യമായതിന് പിന്നാലെയാണ് റെയിൽവേ സ്റ്റേഷൻ കൂടി വേണമെന്ന ആവശ്യം ഉയരുന്നത്. 2010 കേന്ദ്രമന്ത്രിയായിരുന്ന ഇ. അഹമ്മദ് നിർമ്മാണോദ്ഘാടനം നിർവഹിച്ചെങ്കിലും ഫലമുണ്ടായില്ല. നിർമ്മാണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഗതാഗത തടസമാണ് നിർമ്മാണം അനിശ്ചിത്വത്തിലാകാൻ കാരണം. ഇപ്പോഴത്തെ കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഇടപെട്ടാണ് മാറാല പിടിച്ചുകിടന്ന ഫയൽ പുറത്തെടുത്തത്. കഴിഞ്ഞ നവംബറിൽ ദക്ഷിണ റെയിൽവേ ചീഫ് പ്രോജക്ട് മാനേജർ കണ്ണന്റെ നേതൃത്വത്തിൽ സ്ഥലപരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചു. ആദ്യഘട്ടം ഒമ്പത് മാസത്തിനകം
Source link


