ജി.സുധാകരൻ കേരളകൗമുദിയോട്, ‘തിരുത്തിയില്ലെങ്കിൽ സി.പി.എം പോക്ക്’

ആലപ്പുഴ: സി.പി.എമ്മിനോട് ഇടഞ്ഞ് ചെങ്കോട്ടകളിലെ പരമ്പരാഗത വോട്ടുകൾ വരെ തന്റെ അക്കൗണ്ടിലാക്കിയ മുൻമന്ത്രി ജി.സുധാകരന്റെ അമ്പലപ്പുഴ മണ്ഡലത്തിലെ വിജയത്തിന് തിളക്കമേറെയാണ്. പിന്തുണ നൽകിയ യു.ഡി.എഫിന്റെയും നിഷ്പക്ഷമതികളുടെയും വോട്ടുകൾക്ക് പുറമേ ഇടതുമുന്നണി പ്രവർത്തകരിൽ വലിയൊരു വിഭാഗത്തിന്റെ വോട്ടുകൂടി സ്വന്തമാക്കുന്നതിൽ സുധാകരൻ വിജയിച്ചു. ജി.സുധാകരൻ ‘കേരളകൗമുദി’യോട് മനസ് തുറക്കുന്നു. ?പാർട്ടിയിൽ നിന്ന കാലത്തെക്കാൾ വലിയ ഭൂരിപക്ഷം നേടിയുള്ള വിജയത്തെ എങ്ങനെ വിലയിരുത്തുന്നുഭാര്യയോടും മകനോടും മരുമകളോടും മാത്രം തീരുമാനമറിയിച്ചാണ് സ്വതന്ത്രസ്ഥാനാർത്ഥിയായത്. അന്ന് യു.ഡി.എഫിന്റെ സ്ഥാനാർത്ഥി ഉൾപ്പെടെ എതിർപക്ഷത്തുണ്ടാകുമെന്ന് കണക്കുകൂട്ടിയിരുന്നു. ഒരു പോസ്റ്ററും അഭ്യർത്ഥനയും മാത്രമായാണ് തുടങ്ങിയത്. പത്തുദിവസങ്ങൾക്കകം യു.ഡി.എഫ് പിന്തുണയുമായെത്തി. അവരുടെ സ്ഥാനാർത്ഥിക്കുവേണ്ടി പ്രവർത്തിക്കുന്നതിനെക്കാൾ ഊർജ്ജത്തോടെ കോൺഗ്രസും ലീഗും പ്രവർത്തിച്ചു. കെ.സി.വേണുഗോപാൽ മുതൽ താഴെത്തട്ടിലുള്ളവർ വരെ കഷ്ടപ്പെട്ടു. പാണക്കാട് തങ്ങളും കുഞ്ഞാലിക്കുട്ടിയും മണ്ഡലത്തിൽ ഒരു പാളിച്ചയുമുണ്ടാകരുതെന്ന് പ്രവർത്തകർക്ക് നിർദ്ദേശം നൽകി. യു.ഡി.എഫിനോട് നന്ദിയുണ്ട്. പോൾ ചെയ്തതിൽ 54 ശതമാനത്തോളം വോട്ടുകൾ ലഭിച്ചു. ഞാൻ ഒരു വീട്ടിൽപോലും വോട്ടു ചോദിച്ച് പോയില്ല.ജനങ്ങൾക്ക് ഞാൻ ഒരു വാഗ്ദാനവും നൽകിയില്ല. പക്ഷേ, അവർ എനിക്കൊപ്പം നിന്നു. എം.എൽ.എയും മന്ത്രിയുമായിരിക്കേ ഞാൻ എന്തെല്ലാം ചെയ്തുവെന്നതും എങ്ങനെയായിരുന്നുവെന്നതും ജനം വിലയിരുത്തി.
Source link


