test del 4 copy of del 3
അപകടത്തലേന്നും എസ്കലേറ്റർ പിറകോട്ടു നീങ്ങി; പൊലീസിനെ അറിയിച്ചിട്ടും നടപടിയുണ്ടായില്ല: ന്യായീകരിച്ച് റെയിൽവേ

തിരുവനന്തപുരം ∙ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ എസ്കലേറ്റർ അപകടത്തിനു കാരണം റെയിൽവേയുടെ കെടുകാര്യസ്ഥതയെന്ന് ആരോപണം. അപകടത്തിന്റെ തലേന്നും എസ്കലേറ്റർ പിറകോട്ടു നീങ്ങിയിരുന്നെന്നു യാത്രക്കാരുടെ വെളിപ്പെടുത്തൽ. തലനാരിഴയ്ക്കാണു ചൊവ്വാഴ്ച രാവിലെ യാത്രക്കാർ രക്ഷപ്പെട്ടത്. ഈ വിഷയം പൊലീസ് എയ്ഡ് പോസ്റ്റിൽ അറിയിച്ചെങ്കിലും ബന്ധപ്പെട്ടവരെ അറിയിക്കാമെന്നു പറഞ്ഞതല്ലാതെ നടപടിയുണ്ടായില്ല. ബുധനാഴ്ച രാവിലെ എസ്കലേറ്റർ വീണ്ടും പിറകോട്ടു പോയാണ് അപകടമുണ്ടായത്.സ്റ്റേഷനുകളിലെ എസ്കലേറ്ററുകൾ പരിശോധിക്കാൻ റെയിൽവേ എസ്കലേറ്റർ അപകടത്തിൽ കൂടുതൽ നടപടികളുമായി റെയിൽവേ. റെയിൽവേ സ്റ്റേഷനുകളിലെ എസ്കലേറ്ററുകളുടെ ബ്രേക്കിങ് സംവിധാനം പരിശോധിച്ചു സീനിയർ സൂപ്പർവൈസർ സർട്ടിഫൈ ചെയ്യണമെന്നു കാണിച്ചു റെയിൽവേ ബോർഡ് എല്ലാ സോണുകൾക്കും നിർദേശം നൽകി. ലിഫ്റ്റുകളിലെ എമർജൻസി ബ്രേക്കിങ് സംവിധാനവും പരിശോധിക്കാൻ നിർദേശിച്ചിട്ടുണ്ട്. ശനിയാഴ്ചയ്ക്കുള്ളിൽ ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് റെയിൽവേ ബോർഡിനു സോണുകൾ കൈമാറണം. അപകട ഇടങ്ങളൊരുക്കി തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ തിരുവനന്തപുരം ∙ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ എസ്കലേറ്റർ അപകടത്തിലേക്കു നയിച്ച പ്രധാന ഘടകങ്ങളിലൊന്ന് യാത്രക്കാരുടെ കനത്ത തിരക്കാണ്. സ്റ്റേഷൻ നവീകരണത്തിന്റെ പേരിലുള്ള നിയന്ത്രണങ്ങളാണു തിരക്ക് കൂടാൻ പ്രധാന കാരണം. നവീകരണത്തിന്റെ പേരിൽ പ്ലാറ്റ്ഫോമുകളുടെ പല ഭാഗങ്ങത്തും ബാരിക്കേഡ് ഉണ്ട്. 10 പേർക്കു പോകാൻ കഴിയുന്ന സ്ഥലത്തുകൂടി മൂന്നിരട്ടി ആളുകളാണ് ഒരേ സമയം നടന്നുപോകേണ്ടത്.
Source link


