LATEST
ശക്തമായി തിരിച്ചു വരുമെന്ന് പിണറായി

തിരുവനന്തപുരം: ജനവിധി ആദരവോടെ സ്വീകരിക്കുന്നു. ഇതൊരു അവസാനമല്ല, തുടർച്ചയായ പ്രവർത്തനത്തിനുള്ള തുടക്കമാണെന്നും സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. കൂടുതൽ ആത്മവിശ്വാസത്തോടെ എൽ.ഡി.എഫ് മുന്നോട്ടുപോകും. ശക്തമായി തിരിച്ചുവരും. തിരഞ്ഞെടുപ്പ് ഫലം വന്ന് നാലാം ദിവസമാണ് അദ്ദേഹത്തിന്റെ പ്രതികരണം. യു.ഡി.എഫിനെ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്ന ഏതു നല്ല നടപടിയെയും പിന്തുണയ്ക്കും. ജനവിരുദ്ധ തീരുമാനങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കും. ഉത്തരവാദിത്വമുള്ള പ്രതിപക്ഷമായി പ്രവർത്തിക്കും.
Source link


