test del 4 copy of del 3
‘ചന്ദ്രനാഥ് കൊല്ലപ്പെട്ടത് ഞാൻ മമതയെ തോൽപിച്ചതിനാൽ, എല്ലാം ആസൂത്രിതം’

കൊൽക്കത്ത∙ തന്റെ സഹായി ചന്ദ്രനാഥ് രഥ് കൊല്ലപ്പെട്ടത് താൻ ഭവാനിപുരിൽ തൃണമൂൽ നേതാവ് മമത ബാനർജിയെ പരാജയപ്പെടുത്തിയതുകൊണ്ടാണെന്ന് ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി. രഥിന്റെ കുടുംബത്തെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നോർത്ത് 24 പർഗാനാസ് ജില്ലയിലെ മധ്യംഗ്രാമിൽ രാത്രി കാറിൽ സഞ്ചരിക്കുമ്പോഴാണ് ബൈക്കിലെത്തിയ അജ്ഞാതർ പ്രതിപക്ഷനേതാവും ബിജെപിയുടെ മുഖ്യമന്ത്രിമുഖവുമായ സുവേന്ദു അധികാരിയുടെ പഴ്സനൽ അസിസ്റ്റന്റ് ചന്ദ്രനാഥ് രഥിനെ വെടിവച്ചത്. ചില്ലുതകർത്ത് എത്തിയ ഒന്നിലേറെ വെടിയുണ്ടകളേറ്റ രഥിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഡ്രൈവർക്കും സാരമായി പരുക്കേറ്റു. സംഭവസമയത്ത് അധികാരി കാറിൽ ഉണ്ടായിരുന്നില്ല. കൊലപാതകം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.
Source link


