test del 4 copy of del 3
മൂന്ന് മാസം പ്രായമുള്ളപ്പോൾ മുതൽ ഒപ്പമുള്ള തത്തയെ കാണാനില്ല; തിരഞ്ഞ് കുടുംബം

പട്ടാമ്പി ∙ മൂന്ന് മാസം പ്രായമായപ്പോൾ മുതൽ ഓമനിച്ചു വളർത്തിയ തത്തയെ കാണാതായ സങ്കടത്തിൽ ഒരു കുടുംബം. കൊപ്പം, വളാഞ്ചേരി റോഡിൽ താമസിക്കുന്ന ഫാത്തിമ ഷഫ്നയുടെ വീട്ടിലെ ഒന്നര വയസ്സുള്ള ‘ഹമൂഡി’ എന്ന ഗ്രേ തത്ത (ചുവന്ന വാലുള്ള ചാര തത്ത) ആണ് മേയ് 1ന് പുറത്തേക്ക് പറന്നു പോയത്. തത്തയുടെ വലതു കാലിൽ ഐവറി 13 മോതിരം ഉണ്ട്. സാധ്യമാകുന്ന സ്ഥലങ്ങളിലെല്ലാം പരിശോധന നടത്തിയെങ്കിലും തത്തയെ കണ്ടെത്താനായില്ല. ഒരു വർഷത്തിലേറെയായി കുടുംബാംഗത്തെ പോലെ താലോലിച്ചു വളർത്തി പോരുന്ന തത്തയാണിതെന്ന് വീട്ടുകാർ പറയുന്നു. ആരെങ്കിലും തത്തയെ കണ്ടെത്തിയിട്ടുണ്ടെങ്കിൽ 9645703345 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണമെന്ന് വീട്ടുകാർ അഭ്യർഥിച്ചു.
Source link


