test del 4 copy of del 3
ഒപ്പമുണ്ടായിരുന്ന കുഞ്ഞനുജൻ അൽജോ ഇന്നില്ല; അനോഷ് സ്വന്തം വീട്ടിൽ തിരിച്ചെത്തി, 18 ദിവസത്തിനുശേഷം

കൊടകര ∙ അനോഷ് സ്വന്തം വീട്ടിൽ തിരിച്ചെത്തി, 18 ദിവസത്തിനുശേഷം. 18 ദിവസം മുൻപ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലേക്ക് പോകുമ്പോൾ ഒപ്പമുണ്ടായിരുന്ന കുഞ്ഞനുജൻ അൽജോ (8) ഇന്നില്ല. അതിന്റെ വേദനയുണ്ടെങ്കിലും കൂട്ടുകാരെയും അയൽപക്കക്കാരെയും കണ്ടതോടെ അനോഷിന് (10) അൽപം ആശ്വാസം. പാമ്പുകടിയേറ്റു ചികിത്സയിലായിരുന്ന മറ്റത്തൂർ കടമ്പോട് കാവുങ്ങൽ വീട്ടിൽ അനോഷ് നീണ്ട ചികിത്സയ്ക്കുശേഷമാണ് ഇന്നലെ സ്വന്തം വീട്ടിൽ തിരിച്ചെത്തിയത്. പാമ്പുകടിയേറ്റ് സഹോദരൻ അൽജോ മരിച്ചിരുന്നു. വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് ഇരുവരെയും പാമ്പുകടിച്ചത്. ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തശേഷം അനോഷ് കുറച്ചുദിവസം പിതാവ് സിൽജോയുടെ കൊരട്ടിയിലെ ബന്ധുവീട്ടിലായിരുന്നു.
Source link


