test del 3
‘മുകളിലേക്കു പോയ അതേ വേഗത്തില്‍ അതിവേഗം താഴേക്ക്; പിന്നാലെ കൂട്ടനിലവിളി…’: ഡൽഹി മെട്രോയിലേതിന് സമാന അപകടം?

തിരുവനന്തപുരം ∙ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ 5–ാം പ്ലാറ്റ്ഫോമിലെ എസ്കലേറ്ററിലേക്കു കയറാൻ പോകുമ്പോളാണു യാത്രക്കാരുടെ കൂട്ടനിലവിളി കേട്ടതെന്നു അപകടം നേരിൽകണ്ട കൊല്ലം സ്വദേശി മോഹൻകുമാർ പറഞ്ഞു. ‘രാവിലെ വഞ്ചിനാടും ഇന്റർസിറ്റിയും എത്തിയതിനാൽ നല്ല തിരക്കായിരുന്നു. ഒരു പടിയിൽ 3 പേർ വീതം എസ്കലേറ്ററിൽ ഏകദേശം നൂറോളം പേരുണ്ടായിരുന്നു. മുകളിലേക്കു പോയ അതേ വേഗത്തിലാണു എസ്കലേറ്റർ അതിവേഗം താഴേക്കു വന്നത്. ആളുകളോട് പടികളിൽ തിരിഞ്ഞു നിൽക്കാൻ ഉറക്കെ വിളിച്ചു പറഞ്ഞെങ്കിലും പലർക്കും അതിനു സമയം കിട്ടിയില്ല.ഡൽഹി മെട്രോയിൽ സമാന അപകടം അമിതഭാരം മൂലമോ മെക്കാനിക്കൽ തകരാറു കാരണമോ എസ്കലേറ്ററുകളിൽ അപകടം സംഭവിക്കാം. സെൻസറുകൾ കൃത്യമായി പ്രവർത്തിച്ചില്ലെങ്കിലും എസ്കലേറ്റർ എതിർദിശയിൽ നീങ്ങാമെന്നു വിദഗ്ധർ പറയുന്നു. 2016ൽ ഡൽഹി മെട്രോയിൽ സമാനമായ അപകടത്തിൽ 4 പേർക്കു പരുക്കേറ്റിരുന്നു. അറ്റകുറ്റപ്പണി നടത്താത്തതും യന്ത്രഭാഗങ്ങളുടെ തേയ്മാനവും ഇത്തരം പ്രശ്നങ്ങളുണ്ടാക്കും. എസ്കലേറ്റർ ദിശ മാറി നീങ്ങുന്നത് ചിലർക്കു തലചുറ്റൽ ഉണ്ടാക്കും. ഹാൻഡ് റെയിലിൽ മുറുകെ പിടിക്കുന്നത് ബാലൻസ് നഷ്ടപ്പെടാതിരിക്കാൻ സഹായിക്കും.
Source link


