test del 4 copy of del 3
നിയമസഭാ വളപ്പിലെ ക്വാർട്ടേഴ്സ്: ‘പമ്പ’ പണിയാൻ സമയമെടുക്കും; എംഎൽഎമാർക്ക് കിടപ്പാടം പുറത്ത്

തിരുവനന്തപുരം∙ പുതിയ എംഎൽഎമാർക്കെല്ലാം നിയമസഭാ വളപ്പിലെ എംഎൽഎ ക്വാർട്ടേഴ്സിൽ കിടപ്പാടം കിട്ടാൻ ഇനിയും കാത്തിരിക്കണം. രണ്ടരമാസം മുൻപ് ഉദ്ഘാടനം ചെയ്ത പമ്പ ബ്ലോക്കിന്റെ നിർമാണം തീരാൻ സമയമെടുക്കും. ഈമാസം ചേരുന്ന, ആദ്യ സമ്മേളനത്തിന് എത്തുന്ന എംഎൽഎമാരെ കെടിഡിസി ഹോട്ടലുകളിലും ഗെസ്റ്റ് ഹൗസുകളിലുമായി താമസിപ്പിക്കാനാണു തീരുമാനം. ബംഗാളിൽ തിരഞ്ഞെടുപ്പു വന്നതോടെ ഊരാളുങ്കൽ ലേബർ കോൺട്രാക്ടേഴ്സ് സൊസൈറ്റിയുടെ തൊഴിലാളികൾ കൂട്ടത്തോടെ സ്ഥലംവിട്ടതാണു പണി വൈകിപ്പിച്ചത്. മന്ത്രിസഭയുടെ സത്യപ്രതിജ്ഞ കഴിഞ്ഞ് ആദ്യ മന്ത്രിസഭാ യോഗം, എംഎൽഎമാരുടെ സത്യപ്രതിജ്ഞയ്ക്കായി നിയമസഭ വിളിച്ചുചേർക്കാൻ ഗവർണറോടു ശുപാർശ ചെയ്യുന്നതാണു രീതി. 2021ൽ മേയ് 24ന് ആയിരുന്നു ഇതിനായി നിയമസഭ ചേർന്നത്. സ്പീക്കറുടെ തിരഞ്ഞെടുപ്പ്, ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം, നന്ദി പ്രമേയ ചർച്ച, ബജറ്റ് എന്നിവയെല്ലാം ഇതിനു തുടർച്ചയായുണ്ടാകും. അങ്ങനെയെങ്കിൽ ഈ മാസം അവസാനത്തെ ആഴ്ച എംഎൽഎമാരെല്ലാം നിയമസഭയിലെത്തും. നാലു നിലകളിലെ 25 ഫ്ലാറ്റുകൾ ഏകദേശം സജ്ജമായെന്നും ഒരു മാസത്തിനകം ഇവിടെ താമസം തുടങ്ങാനാകുമെന്നുമാണ് ഔദ്യോഗിക വിശദീകരണമെങ്കിലും പണി ബാക്കിയാണ്. രണ്ടാമത്തെ ലിഫ്റ്റ്, വൈദ്യുതി–വെള്ളം സപ്ലൈ ലൈൻ, ഡ്രെയിനേജ് ലൈൻ, എസി ഫിറ്റിങ്, ശുചിമുറികളിലെ ഫാൾസ് സീലിങ്, ടാപ്പ് ഫിറ്റിങ്, ടൈൽ ഫിനിഷിങ്, മുറ്റത്തെ ഇന്റർലോക്കിങ്, സ്റ്റെയർ കെയ്സ് റെയ്ലിങ് എന്നിവയെല്ലാം തീരാനുണ്ട്. 9,10 നിലകളിൽ ഏറെ ജോലികൾ ബാക്കിയുണ്ട്. ഇവ തീരാതെ താഴത്തെ നിലകളിൽ താമസം തുടങ്ങിയാൽ ബുദ്ധിമുട്ടാകും. ഫർണിച്ചറുകൾ എത്തിച്ചിട്ടുണ്ടെങ്കിലും പണി തീരാതെ മുറികളിലേക്കു മാറ്റാനാകില്ല.
Source link


