LATEST

തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ എസ്കലേറ്റർ നിയന്ത്രണംവിട്ട് അപകടം


തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ എസ്കലേറ്ററിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെത്തുടർന്ന് അപകടം. വഞ്ചിനാട് ട്രെയിൻ ഇറങ്ങിയ യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്. എസ്‌കലേറ്റർ പുറകിലേക്ക് റൊട്ടേറ്റ് ചെയ്ത് ആളുകൾ നിലത്തുവീഴുകയായിരുന്നു. ഇതോടെ യാത്രക്കാർ പരിഭ്രാന്തരായി. തുടർന്ന് എസ്‌കലേറ്റർ പ്രവർത്തനം താത്കാലികമായി നിർത്തിവച്ചു. ഓവർലോഡ് ആകാം അപകട കാരണമെന്നാണ് റെയിൽവെയുടെ പ്രാഥമിക വിലയിരുത്തൽ. റെയിൽവെ സ്റ്റേഷനിലെ അഞ്ചാം പ്ലാറ്റ്ഫോമിൽ നിന്ന് മുകളിലേക്ക് കയറാനുള്ള എസ്‌കലേറ്ററാണ് തകരാറിലായത്. രാവിലെ എറണാകുളത്തുനിന്നും എത്തിയ വഞ്ചിനാട് എക്സ്പ്രസിലെ യാത്രക്കാരായ ധന്യ, അമ്പിളി എന്നിവർക്കാണ് പരിക്കേറ്റത്. റെയിൽവെ എയ്ഡ് പോസ്റ്റിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം പരിക്കേറ്റ യുവതികളെ വി​ദ​ഗ്ധ ചികിത്സയ്ക്കായി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ കൈക്കും കാലിനുമാണ് പരിക്കേറ്റത്. വീഴ്ചയിൽ മറ്റ് യാത്രക്കാർക്കും പരിക്കേറ്റതായാണ് വിവരം. ദിവസേന നിരവധി ആളുകൾ യാത്ര ചെയ്യുന്ന റെയിൽവെ സ്റ്റേഷനാണ് തിരുവനന്തപുരം സെൻട്രൽ.


Source link

Back to top button