CINEMA

ജാക്കിയുടെ വലംകൈ, മോഹിനിയാട്ടത്തിൽ ക്ഷേത്ര കമ്മിറ്റി അംഗം, അഭിനയിച്ചു കൊതി തീരാതെ മടക്കം


മരണത്തെ ഭയമില്ലെന്ന് സന്തോഷ് നായർ ദിവസങ്ങൾക്ക് മുൻപ് പറഞ്ഞിരുന്നു ന​ട​ൻ​ ​സ​ന്തോ​ഷ് ​നാ​യ​ർ​ ​വാ​ഹ​നാ​പ​ക​ട​ത്തി​ൽ​ ​വി​ട​ ​പ​റ​ഞ്ഞ​തി​ന്റെ​ ​ഞെ​ട്ട​ലി​ലാ​ണ് ​മ​ല​യാ​ള​ ​ച​ല​ച്ചി​ത്ര​ലോ​കം.​ ​അ​പ്ര​തീ​ക്ഷി​ത​ ​ഹി​റ്റാ​യി​ ​തി​യേ​റ്റ​റി​ൽ​ ​ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ ​മോ​ഹി​നി​യാ​ട്ടം​ ​സി​നി​മ​യി​ൽ​ ​ക്ഷേ​ത്ര​ ​ക​മ്മി​റ്റി​ ​അം​ഗ​മാ​യി​ ​പ്രേ​ക്ഷ​ക​രെ​ ​ര​സി​പ്പി​ച്ചു​ ​സ​ന്തോ​ഷ് ​നാ​യ​ർ.​ ​മോ​ഹി​നി​യാ​ട്ടം​ ​ആ​ണ് ​സ​ന്തോ​ഷ് ​നാ​യ​രു​ടെ​ ​അ​വ​സാ​ന​ ​ചി​ത്രം.​ 1982​ ​ൽ​ ​പി.​ജി.​ ​വി​ശ്വം​ഭ​ര​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ഇ​ത് ​ഞ​ങ്ങ​ളു​ടെ​ ​ക​ഥ​യി​ൽ​ ​നാ​ല് ​നാ​യ​ക​ന്മാ​രി​ൽ​ ​ഒ​രാ​ളാ​യാ​ണ് ​സ​ന്തോ​ഷ് ​നാ​യ​ർ​ ​എ​ന്ന​ ​തി​രു​വ​ന​ന്ത​പു​ര​ത്തു​കാ​ര​ൻ​ ​വെ​ള്ളി​ത്തി​ര​യി​ൽ​ ​എ​ത്തി​ക്കു​ന്ന​ത്.
എം.​ജി​ ​കോ​ളേ​ജി​ൽ​ ​മോ​ഹ​ൻ​ലാ​ലി​ന്റെ​ ​ജൂ​നി​യ​റാ​യി​രു​ന്നു​ ​സ​ന്തോ​ഷ്.​ ​പി​ന്നീ​ട് ​എ​ത്ര​യോ​ ​സി​നി​മ​ക​ളി​ൽ​ ​ഇ​രു​വ​രും​ ​ഒ​രു​മി​ച്ച് ​അ​ഭി​ന​യി​ച്ചു.​ ​നാ​യ​ക​നാ​യുംസ​ഹ​ന​ട​നാ​യും​ ​വി​ല്ല​നും​ ​കൊമേ​ഡി​യ​നു​മാ​യി.​ ​എ​ന്നാ​ൽ​ ​വി​ല്ല​ൻ​ ​വേ​ഷ​ത്തി​ലാ​ണ് ​ഏ​റെ​ ​ശോ​ഭി​ച്ച​ത്.​ ​നൂ​റി​ല​ധി​കം​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​വേ​ഷ​മി​ട്ടു. ഏ​പ്രി​ൽ​ 18,​ ​ഇ​വി​ടെ​ ​തു​ട​ങ്ങു​ന്നു​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളി​ലെ​ ​വി​ല്ല​ൻ​ ​വേ​ഷം​ ​ശ്ര​ദ്ധേ​യ​മാ​യി.​ഇ​രു​പ​താം​ ​നൂ​റ്റാ​ണ്ടി​ൽ​ ​മോ​ഹ​ൻ​ലാ​ലി​ന്റെ​ ​ജാ​ക്കി​യു​ടെ​ ​വ​ലം​കൈ ലോ​റ​ൻ​സി​നെ​ ​അ​ത്ര​ ​പെ​ട്ടെ​ന്ന് ​പ്രേ​ക്ഷ​ക​ർ​ ​മ​റ​ക്കി​ല്ല.മ​മ്മൂ​ട്ടി,​ ​മോ​ഹ​ൻ​ലാ​ൽ,​ ​സു​രേ​ഷ് ​ഗോ​പി,​ ​ശ​ങ്ക​ർ,​ ​ര​തീ​ഷ്,​ ​റ​ഹ്മാ​ൻ,​ ​ബാ​ല​ച​ന്ദ്ര​മേ​നോ​ൻ​ ​എ​ന്നി​വ​രു​ടെ​ ​വി​ല്ല​നാ​യി​ ​അ​ഭി​ന​യി​ച്ചു. ന​ഗ​ര​ങ്ങ​ളി​ൽ​ ​ചെ​ന്ന് ​രാ​പ്പാ​ർ​ക്കാം,​ ​ക​മ്മ​ത്ത് ​ആ​ന്റ് ​ക​മ്മ​ത്ത് ​തു​ട​ങ്ങി​യ​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​കോ​മ​ഡി​ ​ട​ച്ച് ​വേ​ഷ​ത്തി​ൽ​ ​എ​ത്തി.
ഇൗ​റ​ൻ​സ​ന്ധ്യ,​ ​സ​ന്ധ്യ​യ്ക്കെ​ന്തി​ന് ​സി​ന്ദൂ​രം,​ ​പി​ൻ​നി​ലാ​വ്,​ ​വ​സ​ന്ത​സേ​ന,​ ​ക​ണ്ടു​ ​ക​ണ്ട​റി​ഞ്ഞു,​ ​ഇൗ​ ​ലോ​കം​ ​ഇ​വി​ടെ​ ​കു​റെ​ ​മ​നു​ഷ്യ​ർ,​ ​ആ​ന​യ്ക്കൊ​രു​മ്മ,​ ​അ​ങ്ങാ​ടി​ക്ക​പ്പു​റ​ത്ത് ,​ ​പെ​രു​വ​ണ്ണാ​പു​ര​ത്തെ​ ​വി​ശേ​ഷ​ങ്ങ​ൾ,​ ​നാ​ട്ടു​രാ​ജാ​വ്,​ ​ടൈ​ഗ​ർ,​ ​വെ​ട്ടം,​ ​മാ​ന്ത്രി​കം,​ ​യു​വ​ജ​നോ​ത്സ​വം,​ ​ക​ട​ത്തു​നാ​ട​ൻ​ ​അ​മ്പാ​ടി,​ ​കി​ലു​ക്കം,​ ​റ​ൺ​വേ​ ​തു​ട​ങ്ങി​ 2005​ ​ൽ​ ​വ​രെ​ ​സി​നി​മ​യി​ൽ​ ​സ​ജീ​വ​മാ​യ​ ​സ​ന്തോ​ഷ് ​പി​ന്നീ​ട് ​ഇ​ട​വേ​ള​ ​എ​ടു​ത്തു.​ ​ചന്ദ്രോത്സ​വ​ത്തി​ൽ​ ​മോ​ഹ​ൻ​ലാ​ലി​ന്റെ​ ​കൂ​ട്ടു​കാ​ര​ൻ​ ​സ​ഹ​ദേ​വ​നായി ​ഇ​ട​ക്കാ​ല​ത്ത് ​എ​ത്തി​ .​ ​മോ​ഹി​നി​യാ​ട്ട​ത്തി​ലെ​ ​ര​സി​ക​ൻ​ ​ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ​ ​പു​തു​ ​ത​ല​മു​റ​യ്ക്കും​ ​പ​രി​ചിതനാ​യി.​ ​പ്ര​ത്യേ​ക​ ​ഡ്ര​സ് ​കോ​ഡിൽപൊ​തു​സ​ദ​സിൽ ശ്ര​ദ്ധ​ ​പി​ടി​ച്ചു​പ​റ്റി.​നെ​റ്റി​യിൽ ​ച​ന്ദ​ന​ക്കു​റി​യി​ല്ലാ​തെ​ ​കാ​ണാ​ൻ​ ​ക​ഴി​യി​ല്ലാ​യി​രു​ന്നു.​ ​പ​ത്തു​വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി​ ​ഇ​താ​ണ് ​ത​ന്റെ​ ​വേ​ഷം​ ​എ​ന്ന് ​സ​ന്തോ​ഷ് ​നാ​യ​ർ​ ​അ​ടു​ത്തി​ടെ​ ​വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.​
​ത​ന്റെ​ ​സ്റ്റൈ​ൽ​ ​സു​രേ​ഷ് ​ഗോ​പി​ ​പി​ൻ​തു​ട​രു​ന്ന​താ​യും​ ​പ​റ​ഞ്ഞു.​ ​കൈ​വി​ര​ലു​ക​ളി​ൽ​ ​പ​ല​ ​നി​റം​ ​ക​ല്ലു​ക​ൾ​ ​പ​തി​ച്ച​ ​മോ​തി​ര​ങ്ങ​ൾ​ ​അ​ണി​ഞ്ഞു.​ ​
​മോ​തി​ര​ത്തി​ന്റെ​ ​പ്ര​ത്യേ​ക​ത​ ​ത​നി​ക്ക് ​ഒ​രു​ ​പ്ര​ഭാ​വ​ല​യം​ ​തീ​ർ​ത്തു​ ​ത​രു​ന്ന​താ​യും​ ​പ​റ​ഞ്ഞു.​ ​സു​രേ​ഷ് ​ഗോ​പി​യു​ടെ​ ​ബ​ന്ധു​ ​കൂ​ടി​ ​ആ​ണ് ​സ​ന്തോ​ഷ് ​നാ​യ​ർ.​ഏ​താ​നും​ ​സീ​രി​യ​ലു​ക​ളി​ലും​ ​വേ​ഷ​മി​ട്ടു.​സി​നി​മ​യി​ൽ​ ​വി​ല്ല​നാ​യി​രു​ന്നെ​ങ്കി​ലും​ ​ജീ​വി​ത​ത്തി​ൽ​ ​ന​ന്മ​ ​നി​റ​ഞ്ഞ​ ​മ​നു​ഷ്യ​ൻ.


Source link

Back to top button