test del 5 copy of del 3
‘കാലം കാത്തുവച്ച കാവ്യനീതി’: വൈകാരിക കുറിപ്പുമായി എൻ.കെ. പ്രേമചന്ദ്രൻ എംപി

കൊല്ലം ∙ ജില്ലയിൽ ആർഎസ്പിയുടെ തിളക്കമാർന്ന വിജയത്തിനു പിന്നാലെ വൈകാരിക കുറിപ്പുമായി എൻ.കെ പ്രേമചന്ദ്രൻ എംപി. ആർഎസ്പി എൽഡിഎഫ് വിട്ടു യുഡിഎഫിന്റെ ഭാഗമാകാനുണ്ടായ തീരുമാനത്തെച്ചൊല്ലി പാർട്ടിക്കുള്ളിലും പുറത്തും പഴി കേൾക്കേണ്ടി വന്ന കഥ ഓർമിപ്പിച്ചാണു പ്രേമചന്ദ്രന്റെ സമൂഹ മാധ്യമ കുറിപ്പ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി ഞാൻ മത്സരിച്ച് 37,649 വോട്ടിനു വിജയിച്ചു. 2016ലും 2021ലും നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പാർട്ടിക്കു നിയമസഭയിൽ പ്രാതിനിധ്യം ഇല്ലാതെ പോയി. ‘ലോക്സഭാ സീറ്റിനായി പാർട്ടിയുടെ അസ്തിത്വം തകർത്തു, രാഷ്ട്രീയ അന്തസ്സ് പണയം വച്ചു’ എന്നൊക്കെയായി വിമർശനം. നിർണായക ഘട്ടത്തിൽ പാർട്ടി ഏകകണ്ഠമായി എടുത്ത തീരുമാനത്തിന്റെ മുഴുവൻ പാപഭാരവും ഒരാളിൽ മാത്രം ചുമത്തപ്പെട്ടു. അന്നുണ്ടായ രാഷ്ട്രീയ തീരുമാനം സ്വാർഥതയായി ചിത്രീകരിക്കപ്പെട്ടു. ഒരു ദശാബ്ദക്കാലം എടുത്തു. സത്യം അതിന്റെ വഴി കണ്ടെത്താൻ. ഈ തിരഞ്ഞെടുപ്പിൽ ആർഎസ്പി നേടിയ മുന്നേറ്റം സാധാരണ വിജയമല്ല. അന്നത്തെ തീരുമാനത്തിന്റെ യഥാർഥ അർഥം തുറന്നു കാട്ടിയ നിമിഷമാണ്. ’
Source link


