test del 3

‘അതു തന്നെ മാഷേ.. ‘സ്ഥിരം വാടക ഗുണ്ട..’ ! വേഷം പതിവു ‘സ്ഥിവാഗു’; എന്നാലും സന്തോഷിനു കുറവില്ല സന്തോഷം


തിരുവനന്തപുരം ∙ പുതിയ ചിത്രത്തിൽ എന്താണു വേഷമെന്ന് ചോദിച്ചാൽ നടൻ സന്തോഷ് കെ.നായർ ചിരിയോടെ പറയുന്ന ഒരുത്തരമുണ്ടായിരുന്നു. ‘സ്ഥിവാഗു’. അറിയുന്നവർ ചിരിക്കും. അറിയാത്തവരോട് വിശദീകരിക്കും: ‘അതു തന്നെ മാഷേ.. ‘സ്ഥിരം വാടക ഗുണ്ട.. !’. ചെയ്തതു കൂടുതലും വില്ലൻ വേഷമായിരുന്നെങ്കിലും തമാശ തൂവുന്ന ഇത്തരം സംഭാഷണങ്ങളിലൂടെ സന്തോഷ് എല്ലാവരുടെയും പ്രിയങ്കരനായി. പഠനകാലം മുതൽ സിനിമ സ്വപ്നം കണ്ട സന്തോഷ്് നടനാകാൻ പരിശ്രമങ്ങൾ ചെറുപ്പത്തിലേ ആരംഭിച്ചു. വഞ്ചിയൂർ വീരകേരള ജിംഖാനയിൽ മോഹൻലാലും സന്തോഷും ഒന്നിച്ചാണ് വ്യായാമത്തിന് എത്തിയിരുന്നത്. പ്രീഡിഗ്രിക്ക് ഇരുവരും ഒന്നിച്ചു പഠിച്ചു. ഒരു വർഷം മറ്റൊരു പരീക്ഷയുടെ തയാറെടുപ്പിനായി പോയ സന്തോഷ് തിരികെ കോളജിൽ എത്തിയപ്പോൾ മോഹൻലാൽ ഒരു വർഷം സീനിയറായി മാറിയിരുന്നു.


Source link

Back to top button