test del 4 copy of del 3
ആവേശത്തോടെ മുദ്രാവാക്യം വിളികൾ; എടുത്തുയർത്തി പ്രവർത്തകർ, വി.ഡി.സതീശന് വൻ സ്വീകരണം

കൊച്ചി∙ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ഉജ്ജ്വല വിജയത്തിന് ചുക്കാൻ പിടിച്ച പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് വൻ സ്വീകരണം. തിരുവനന്തപുരത്തുനിന്ന് എറണാകുളത്ത് എത്തിയ സതീശനെ കാത്ത് റെയിൽവേ സ്റ്റേഷനിൽ നൂറുകണക്കിന് പ്രവർത്തകരാണ് തടിച്ചുകൂടിയത്. വലിയ ആരവത്തോടെ മുദ്രാവാക്യം വിളികളോടെ സതീശനെ പ്രവർത്തകർ എടുത്തുയർത്തി. മൂന്നാംവട്ടമെന്ന എൽഡിഎഫിന്റെ സ്വപ്നങ്ങളെ തകർത്തു 102 സീറ്റു നേടിയാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഇക്കുറി ചരിത്രമെഴുതിയത്. നൂറു സീറ്റ് നേടി ഉജ്ജ്വല വിജയം ഉറപ്പിക്കുമെന്നായിരുന്നു തിരഞ്ഞെടുപ്പിന് മുൻപ് സതീശൻ പറഞ്ഞത്. എന്നാൽ പ്രതിപക്ഷനേതാവിനെപ്പൊലും വിസ്മയിപ്പിക്കുന്ന വിജയമായിരുന്നു ഇത്തവണ ജനം യുഡിഎഫിന് നൽകിയത്. 41 സീറ്റിൽ നിന്നാണു യുഡിഎഫ് ചരിത്ര നേട്ടത്തിലേക്ക് എത്തിയത്.
Source link


