22ൽ വിജയിച്ച് ലീഗിന്റെ തേരോട്ടം

മലപ്പുറം: മത്സരിച്ച 27 സീറ്റിൽ 22ലും വിജയിച്ച് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സീറ്റ് നേടിയ മൂന്നാമത്തെ കക്ഷിയായി മുസ്ലിം ലീഗ്. മലപ്പുറത്തെ 12 സീറ്റിലും വൻഭൂരിപക്ഷത്തിൽ വിജയിച്ചു. ആറിടങ്ങളിൽ അരലക്ഷത്തിന് മുകളിലാണ് ഭൂരിപക്ഷം. 85,327 വോട്ടുമായി മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി ഭൂരിപക്ഷത്തിൽ റെക്കോഡ് സൃഷ്ടിച്ചു. മന്ത്രി വി.അബ്ദുറഹ്മാനിലൂടെ തുടർച്ചയായി രണ്ടുതവണ നഷ്ടപ്പെട്ട തവനൂർ പിടിച്ചടക്കി. മലപ്പുറത്ത് എല്ലായിടത്തും കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം ലീഗ് മറികടന്നിട്ടുണ്ട്.
കാസർക്കോട് ജില്ലയിൽ കാസർക്കോട്, മഞ്ചേശ്വരം സീറ്റുകളിലാണ് ലീഗിന്റെ വിജയം. ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കെ.കെ.സുരേന്ദ്രൻ മത്സരിച്ച മഞ്ചേശ്വരത്ത് ലീഗിന്റെ എ.കെ.എം അഷ്റഫ് 29,252 വോട്ടിന് വിജയിച്ചു. അഭിമാന പോരാട്ടമായി ലീഗ് കണക്കാക്കിയ മണ്ഡലമാണിത്. കോഴിക്കോട് ജില്ലയിൽ ഏഴ് സീറ്റിൽ മത്സരിച്ചപ്പോൾ അഴിക്കോട് ഒഴികെ ആറിടത്തും വിജയിച്ചു. പേരാമ്പ്രയിൽ എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണനെ പരാജയപ്പെടുത്തി ലീഗിന്റെ ആദ്യ വനിത എം.എൽ.എയായി അഡ്വ.ഫാത്തിമ തഹ്ലിയ മാറി.
പരാജയം ചെറിയ വോട്ടിന്
അഴീക്കോട്, കൂത്തുപറമ്പ്, പുനലൂർ, ചേലക്കര മണ്ഡലങ്ങളിലാണ് പരാജയപ്പെട്ടത്. അഴീക്കോട് 349 വോട്ടിനും കൂത്തുപറമ്പിൽ 1,296 വോട്ടിനും ഗുരുവായൂരിൽ 1,988 വോട്ടിനുമാണ് പരാജയപ്പെട്ടത്. ചേലക്കരയിൽ 29,386, പുനലൂരിൽ 21,529 വോട്ടിനും ലീഗ് പരാജയപ്പെട്ടു. ചേലക്കരയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയെയാണ് മത്സരിപ്പിച്ചത്.
Source link


