test del 1

ആഭരണപ്രേമികൾക്ക് സന്തോഷ വാർത്ത: മേയ് മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണം വാങ്ങാം

​​തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വൻ ഇടിവ്. ഒരു പവൻ സ്വർണ്ണത്തിന് 320 രൂപ കുറഞ്ഞ് 1,09,400 രൂപയും ഒരു ഗ്രാമിന് 40 രൂപ കുറഞ്ഞ് 13,675 രൂപയിലുമെത്തി. ഈ മാസം ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് മേയ് ഒന്നിന് രാവിലെയാണ്. ഒരു പവന് 1,11,720 രൂപയായിരുന്നു അന്നത്തെ വിപണിനിരക്ക്.

ഇന്നലെ രാവിലെ മാറ്റമില്ലാതെ തുടർന്ന വിപണിയിൽ വൈകുന്നേരത്തോടെ വില ഇടിഞ്ഞിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നും വിലയിൽ കുറവുണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും പശ്ചിമേഷ്യൻ സംഘർഷത്തിന്റെ സാഹചര്യവും സ്വർണവിലയിൽ ഇടിവിന് കാരണമായി.

അതേസമയം, ഡോളറിനെതിരെ റെക്കാഡ് തകർച്ചയാണ് രൂപ നേരിടുന്നത്. ഡോളറിന് 95.39 രൂപയാണ് നിലവിൽ. ഗൾഫ് മേഖലയിൽ ഇറാൻ നടത്തിയ ആക്രമണങ്ങളും അതേതുടർന്നുണ്ടായ ക്രൂഡ് വില വർദ്ധനവുമാണ് രൂപയുടെ മൂല്യത്തെ ബാധിച്ചത്.


Source link

Back to top button