test del 3

കോട്ടകളിളക്കി ടീം യുഡിഎഫ്; തലസ്ഥാനത്തെ യുഡിഎഫ് ചിത്രം മാറ്റിയത് വാമനപുരം, ചിറയിൻകീഴ്, കാട്ടാക്കട എന്നിവിടങ്ങളിലെ വിജയം


തിരുവനന്തപുരം ∙ തലസ്ഥാന ജില്ലയിൽ മുന്നേറ്റം നടത്തുന്ന മുന്നണി സംസ്ഥാനത്ത് അധികാരം പിടിക്കുമെന്ന രാഷ്ട്രീയ കീഴ്‌വഴക്കത്തിന് ഇക്കുറിയും മാറ്റമില്ല; 14ൽ 7 സീറ്റ് പിടിച്ചാണ് യുഡിഎഫ് ഭരണത്തിലേറുന്നത്. 2021ൽ ഒരു സീറ്റായിരുന്നു ജില്ലയിൽ മുന്നണിയുടെ സമ്പാദ്യം. ചിറയിൻകീഴ്, വാമനപുരം, വട്ടിയൂർക്കാവ്, തിരുവനന്തപുരം, കാട്ടാക്കട, കോവളം, നെയ്യാറ്റിൻകര സീറ്റുകളാണ് യുഡിഎഫ് നേടിയത്. യുഡിഎഫിൽ കോവളത്ത് ജയിച്ച എം.വിൻസന്റിനാണ് ഏറ്റവുമധികം ഭൂരിപക്ഷം. ഏറ്റവും കുറവ് രമ്യ ഹരിദാസിന് (ചിറയിൻകീഴ്). വോട്ടെടുപ്പിനു ശേഷമുള്ള വിലയിരുത്തലിൽ 7 – 8 സീറ്റായിരുന്നു യുഡിഎഫിന്റെ കണക്ക്. ഉറപ്പിച്ച മണ്ഡലങ്ങളുടെ കൂട്ടത്തിൽ വി.എസ്.ശിവകുമാർ മത്സരിച്ച അരുവിക്കരയുമുണ്ടായിരുന്നെങ്കിലും വാശിയേറിയ പോരാട്ടത്തിൽ അദ്ദേഹം പരാജയപ്പെട്ടു.നെയ്യാറ്റിൻകരയിൽ ജയിച്ചതോടെ എൻ.ശക്തൻ ഡിസിസി പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞേക്കും. ഘടകകക്ഷിയായ സിഎംപിയുടെ നേതാവ് സി.പി.ജോൺ കളത്തിലിറങ്ങിയ തിരുവനന്തപുരത്ത് ഇടയ്ക്ക് മത്സരം കടുത്തെങ്കിലും ഒൻപതിനായിരത്തിലേറെ വോട്ടിന് അദ്ദേഹം ജയിച്ചു. ജില്ലയിൽ സിപിഎമ്മിന്റെ ജനകീയ എംഎൽഎമാരിലൊരാളായിരുന്ന ഐ.ബി.സതീഷിനെ കാട്ടാക്കടയിൽ എം.ആർ.ബൈജു അട്ടിമറിച്ചു. രമ്യ ഹരിദാസ്, സുധീർഷാ, സി.പി.ജോൺ, എം.ആർ.ബൈജു എന്നിവർ ആദ്യമായാണ് നിയമസഭയിലേക്കെത്തുന്നത്. ബിജെപി ജയിച്ച നേമത്തും കഴക്കൂട്ടത്തും മൂന്നാം സ്ഥാനത്തെത്തിയത് കോൺഗ്രസിനു ക്ഷീണമായി. ജില്ലയിൽ നിന്ന് എത്ര മന്ത്രിമാരുണ്ടാകുമെന്നാണ് ഇനി അറിയേണ്ടത്. കെ.മുരളീധരൻ, എൻ.ശക്തൻ, എം.വിൻസന്റ് എന്നിവർ മന്ത്രിസ്ഥാനം പ്രതീക്ഷിക്കുന്നു. ഘടകകക്ഷി നേതാവെന്ന നിലയിൽ സി.പി.ജോൺ മന്ത്രിയാകും. വനിതാ പ്രാതിനിധ്യം വഴി രമ്യയ്ക്കും നറുക്കുവീഴാം.


Source link

Back to top button