test del 4 copy of del 3
മന്ത്രിക്ക് തൊട്ടുതാഴെ; ഡിജിപിക്ക് മുകളിൽ: എംഎൽഎമാരുടെ ചുമതലകളും അവകാശങ്ങളും അറിയാം

കോട്ടയം ∙ എംഎൽഎയ്ക്ക് എന്താ ജോലി? കല്യാണം, മരണം, ഉത്സവം, പള്ളിപ്പെരുന്നാൾ എന്നിവയിൽ മാത്രമല്ല, നാട്ടിലുള്ള വീടുകളിലെ ചെറിയ ചടങ്ങിനുപോലും എത്തുന്നതാണു പുറമേ കാണുമ്പോൾ ഇപ്പോഴത്തെ പ്രധാന ജോലി. എന്നാൽ ഒരു എംഎൽഎയുടെ കടമയും ഉത്തരവാദിത്തങ്ങളും അതുക്കും മേലെയാണ്.സംസ്ഥാന പട്ടിക പ്രകാരം നിയമസഭയ്ക്കു തീരുമാനിക്കാൻ കഴിയുന്നത് 66 വിഷയങ്ങളാണ്. പൊതുവിഷയങ്ങൾ, പൊലീസ്, കോടതി, ഫീസ്, ജയിൽ, തദ്ദേശ സ്ഥാപനങ്ങൾ, പൊതുജനാരോഗ്യം, തീർഥാടനം, ആശയവിനിമയം, മത്സ്യബന്ധനം, നികുതി തുടങ്ങിയവയാണു പ്രധാന വിഷയങ്ങൾ. കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുന്നത് 47 വിഷയങ്ങളാണ്. പാർലമെന്റിനോടു ചേർന്നു ക്രിമിനൽ നിയമം, ക്രിമിനൽ നടപടിക്രമം, വിവാഹം, വിവാഹമോചനം, വനങ്ങൾ, വന്യജീവി സംരക്ഷണം എന്നിവയിൽ ഭേദഗതി വരുത്താൻ കഴിയും.ഔദ്യോഗിക അധികാരം ∙ നിയമസഭാ അംഗങ്ങൾക്കു വിശ്വാസ വോട്ടെടുപ്പ് പാസാക്കാം. സംസ്ഥാന സർക്കാരിന്റെ നടപടികൾ നിയന്ത്രിക്കുന്നതിനു നിയമസഭാ അംഗങ്ങൾക്കു ചോദ്യോത്തരവേള, പ്രമേയങ്ങൾ, മാറ്റിവയ്ക്കൽ പ്രമേയങ്ങൾ എന്നിവ പ്രയോഗിക്കാൻ കഴിയും.
Source link


