test del 4 copy of del 3

അധികാരം പിടിക്കാൻ അധികാരി; മമതയെ വീഴ്ത്തി മുഖ്യമന്ത്രി കസേരയിലേക്ക്? പരിഗണനയിൽ 3 പേരുകൾ


കൊൽക്കത്ത ∙ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മമത ബാനർജിയെ അവരുടെ സ്വന്തം മണ്ഡലമായ ഭവാനിപൂരിൽ പരാജയപ്പെടുത്തിയ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയാകാൻ സാധ്യതയേറി. ഭവാനിപൂരിൽ 15,105 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സുവേന്ദു അധികാരി മമത ബാനർജിയെ പരാജയപ്പെടുത്തിയത്. ഭവാനിപൂരിനു പുറമെ നന്ദിഗ്രാം മണ്ഡലത്തിലും അദ്ദേഹം വിജയിച്ചു. നന്ദിഗ്രാമിൽ തൃണമൂൽ കോൺഗ്രസിന്റെ പവിത്ര കർക്കെതിരെ 9,665 വോട്ടുകളുടെ ഭൂരിപക്ഷമാണ് നേടിയത്. 2021ലെ തിരഞ്ഞെടുപ്പിലും നന്ദിഗ്രാമിൽ സുവേന്ദു മമതയെ പരാജയപ്പെടുത്തിയിരുന്നു. വരും ദിവസങ്ങളിൽ ചേരുന്ന നിയമസഭാ കക്ഷി യോഗത്തിൽ പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. തിങ്കളാഴ്ച നടന്ന വോട്ടെണ്ണലിൽ സംസ്ഥാനത്തെ 293 സീറ്റുകളിൽ 206 എണ്ണത്തിലും വിജയിച്ചാണ് ബിജെപി ബംഗാളിൽ ആദ്യമായി അധികാരമുറപ്പിച്ചത്. മമതയുടെ തൃണമൂൽ കോൺഗ്രസിന് കേവലം 81 സീറ്റുകൾ മാത്രമാണ് നേടാനായത്.


Source link

Back to top button