test del 3

രൂപീകൃതമായ ശേഷം ഇതാദ്യമായി സിപിഎമ്മിനെ കൈവിട്ട് തൃക്കരിപ്പൂർ മണ്ഡലം; അപ്രതീക്ഷിത തിരിച്ചടി


തൃക്കരിപ്പൂർ ∙ രൂപീകൃതമായ ശേഷം ഇതാദ്യമായി തൃക്കരിപ്പൂർ മണ്ഡലം സിപിഎമ്മിനെ കൈവിട്ടപ്പോൾ ഈ മണ്ഡലം ബാലികേറാമലയല്ലെന്നു സന്ദീപ് വാരിയരിലൂടെ തെളിയിച്ചിരിക്കയാണ് യുഡിഎഫ്. പാർട്ടി കേന്ദ്രങ്ങളിലെ വോട്ടുചോർച്ചയും ഇടതുഭരണത്തിനെതിരായ കടുത്ത ജനവികാരവും കൊടുങ്കാറ്റായി ആഞ്ഞുവീശിയപ്പോൾ സിപിഎം ഇക്കാലമത്രയും അഭിമാനത്തോടെ കൊണ്ടുനടന്ന തൃക്കരിപ്പൂർ മണ്ഡലം അപ്രതീക്ഷിതമായി കടന്നുവന്ന സന്ദീപ് വാരിയരിലൂടെ യുഡിഎഫ് സ്വന്തമാക്കി.സന്ദീപ് വാരിയരുടെ വരവ് കോൺഗ്രസ് ജില്ലാ നേതൃത്വം ഉയർത്തിയ എതിർപ്പിനെ അവഗണിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ കൂടി പിന്തുണയോടെയാണ് യുഡിഎഫ് സന്ദീപ് വാരിയരെ സ്ഥാനാർഥിയാക്കിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുസ്‌ലിം ലീഗ് പ്രവർത്തകർ കാട്ടിയ കരുത്തും യുഡിഎഫിന് സഹായകരമായി.പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ ഇടപെടലാണ് സന്ദീപ് വാരിയരെ സ്ഥാനാർഥിയാക്കാൻ കോൺഗ്രസ് നേതൃത്വത്തെ പ്രേരിപ്പിച്ചതെന്ന് സൂചനയുണ്ടായിരുന്നു. വിജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും സന്ദീപ് നിയമസഭയിൽ ഉണ്ടാകണമെന്നുമുള്ള ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം ലീഗ് അടക്കമുള്ള തൃക്കരിപ്പൂരിലെ യുഡിഎഫ് പ്രവർത്തകർ അക്ഷരംപ്രതി നിറേവേറ്റി.സിപിഎം കേന്ദ്രമായ കയ്യൂർ–ചീമേനി പഞ്ചായത്തിൽ മുസ്തഫ മുൻകൈ നേടിയെങ്കിലും എൽഡിഎഫിന് പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനായില്ല. എൽഡിഎഫ് ജയത്തിന് തടയിടുന്നതായിരുന്നു കയ്യൂരിന്റെ മനം. ഈ പഞ്ചായത്തിലെ കുണ്ട്യം, ചാനടുക്കം തുടങ്ങിയ പ്രദേശങ്ങളിൽ സിപിഎമ്മിൽ നിന്ന് വോട്ടുകൾ ചോർന്നു. പാർട്ടിയിലെ പ്രാദേശിക പ്രശ്നങ്ങൾ പരിഹരിക്കാതെ കിടന്നത് കയ്യൂർ–ചീമേനി പഞ്ചായത്തിലെ ചില പ്രദേശങ്ങളിൽ തിരിച്ചടിയുണ്ടാക്കി. യുഡിഎഫിന് വ്യക്തമായ ആധിപത്യമുള്ള വെസ്റ്റ് എളേരി–ഈസ്റ്റ് എളേരി പഞ്ചായത്തുകളിലെ വോട്ടെണ്ണിയപ്പോൾ സന്ദീപ് വാരിയർ മുന്നിലായി.


Source link

Back to top button