test del 4 copy of del 3
ബിജെപിയെ അടിതെറ്റിച്ച് മഞ്ചേശ്വരത്ത് യുഡിഎഫ് തേരോട്ടം; എൽഡിഎഫിന്റെ വോട്ട് എങ്ങോട്ട് പോയി?

മഞ്ചേശ്വരം ∙ 15,000ത്തിൽ താഴെ വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിൽ യുഡിഎഫ് വിജയം പ്രതീക്ഷിച്ചിരുന്ന മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ മുസ്ലിംലീഗിലെ എ.കെ.എം.അഷ്റഫിന്റെ രണ്ടാം ജയം 29252 വോട്ടിന്റെ ഭൂരിപക്ഷത്തിൽ. ജില്ലയിലെ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടി വീണ്ടും നിയമസഭയിലെത്തുന്ന എ.കെ.എം.അഷ്റഫ് രണ്ടാം തവണയും തോൽപിച്ചത് ബിജെപി സംസ്ഥാന മുൻ അധ്യക്ഷനായ കെ.സുരേന്ദ്രനെ. യുഡിഎഫ് സ്ഥാനാർഥി എ.കെ.എം.അഷ്റഫ് 96948 വോട്ട് നേടിയപ്പോൾ കെ.സുരേന്ദ്രൻ നേടിയത് 67696 വോട്ട്. 21212 വോട്ടുകളാണ് എൽഡിഎഫിലെ കെ.ആർ.ജയാനന്ദ നേടിയത്. ഇത്തവണ 455 വോട്ടുകളാണ് നോട്ടയ്ക്കു കിട്ടിയത്. ബിജെപിക്ക് തിരിച്ചടിയായത് എസ്ഐആർ? എസ്ഐആർ പരിശോധനയിൽ മണ്ഡലത്തിൽ 15,000ത്തിലേറെ വോട്ടുകളാണ് ബിജെപിയുടേതായി തള്ളിയതെന്നാണ് മുന്നണി നേതൃത്വം അവകാശപ്പെടുന്നത്. കർണാടകയുടെ വിവിധ പ്രദേശങ്ങളിൽ സ്ഥിര താമസമാക്കിയവരും എന്നാൽ വോട്ട് മഞ്ചേശ്വരത്തു നിലനിർത്തിയവരുമായവരുടെ വോട്ടുകൾ പരിശോധനയിൽ തള്ളിയിരുന്നു. ഇത് മണ്ഡലത്തിൽ ബിജെപിക്ക് തിരിച്ചടിയായി എന്നാണ് വിലയിരുത്തൽ.വോട്ടെണ്ണൽ തുടങ്ങിയിട്ടും ഒരു റൗണ്ടിൽ പോലും മുസ്ലിംലീഗിലെ എ.കെ.എം.അഷ്റഫ് പിന്നിലായില്ല. മീഞ്ച, വോർക്കാടി എന്നിവിടങ്ങളിൽ നിന്ന് എൽഡിഎഫിനു കിട്ടേണ്ട ഏറെ വോട്ടുകളും കെ.ആർ.ജയാനന്ദയ്ക്കു കിട്ടിയില്ല. ബിജെപിക്കും പല മേഖലകളിലും പ്രതീക്ഷിച്ച വോട്ട് നേടാനായില്ല.
Source link


