test del 3

വീണയ്ക്ക് ‘ആശ’യില്ലാതെ പോയ തിരഞ്ഞെടുപ്പ്; ഒരു റൗണ്ടിൽ പോലും മുന്നിലെത്തിയില്ല


പത്തനംതിട്ട ∙ ഹാട്രിക് വിജയം ലക്ഷ്യമിട്ട് ആറന്മുള മണ്ഡലത്തിൽ മത്സരിച്ച മന്ത്രി വീണാ ജോർജിനു ദയനീയ തോൽവി. കഴിഞ്ഞതവണ 19,003 വോട്ടിന്റെ ഭൂരിപക്ഷം നേടിയ മന്ത്രി ഇത്തവണ കന്നിമത്സരത്തിന് ഇറങ്ങിയ യുഡിഎഫിലെ അബിൻ വർക്കി കോടിയാട്ടിനോട്ടു 18,985 വോട്ടിനു പരാജയപ്പെട്ടു. കഴിഞ്ഞവർഷം വീണാ ജോർജ് നേടിയ ഭൂരിപക്ഷത്തെക്കാൾ വെറും 18 വോട്ടിന്റെ കുറവ് മാത്രമേ യുഡിഎഫിനുള്ളൂ. പോസ്റ്റൽ വോട്ട് എണ്ണി തുടങ്ങിയപ്പോൾ തന്നെ അബിൻ വർക്കി ലീഡ് ഉറപ്പിച്ചു. ഒരു റൗണ്ടിൽ പോലും പിന്നീട് മുൻപിലെത്താൻ മന്ത്രിക്കു കഴിഞ്ഞില്ല. ഒരു പഞ്ചായത്തിൽ പോലും ലീഡ് നിലനിർത്താനും കഴിഞ്ഞില്ല. സംസ്ഥാന സർക്കാരിനെതിരെ ഈ തിരഞ്ഞെടുപ്പിൽ ആരോഗ്യ വകുപ്പിന്റെ വീഴ്ചകളാണു യുഡിഎഫ് പ്രധാന രാഷ്ട്രീയായുധമാക്കിയത്.ആരോഗ്യമേഖലയിലെ പ്രശ്നങ്ങളും മണ്ഡലത്തിലെ വികസന മുരടിച്ചയും ഉയർത്തിക്കാട്ടിയാണു യുഡിഎഫ് സ്ഥാനാർഥി മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. അബിൻ വർക്കി പ്രചാരണം ആരംഭിച്ചതു തന്നെ വേറിട്ട രീതിയിലായിരുന്നു. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയയ്ക്കിടെയുണ്ടായ ഗുരുതരപിഴവിനിരയായ ഉഷ ജോസഫിന്റെ കുടുംബമാണ് അബിനു കെട്ടിവയ്ക്കാനുള്ള തുക കൈമാറിയത്. ആരോഗ്യവകുപ്പിന്റെ വീഴ്ചകൾ മന്ത്രിക്കെതിരെയുള്ള ശക്തമായ പ്രചാരണ ആയുധമാക്കാനും യുഡിഎഫിനു കഴിഞ്ഞു. 


Source link

Back to top button