test del 3
അപ്രതീക്ഷിത ‘എൻട്രി’യായെത്തി; തൃക്കരിപ്പൂരിൽ മിന്നും ജയവുമായി സന്ദീപ് വാരിയർ

കാസർകോട് ∙ തൃക്കരിപ്പൂർ മണ്ഡലത്തിൽ അപ്രതീക്ഷിത ‘എൻട്രി’യായെത്തിയ യുഡിഎഫ് സ്ഥാനാർഥി സന്ദീപ് വാരിയർ നേടിയത് മിന്നും ജയം. വി.പി.പി. മുസ്തഫയായിരുന്നു എൽഡിഎഫ് സ്ഥാനാർഥി. തൃക്കരിപ്പൂരിൽ സന്ദീപ് വാര്യരുടെ രംഗപ്രവേശനം ആരും പ്രതീക്ഷിച്ചതായിരുന്നില്ല. ഒരുഘട്ടത്തിലും സന്ദീപ് തൃക്കരിപ്പൂരിൽ മത്സരിക്കുന്നതു സംബന്ധിച്ച് ചർച്ചകളുണ്ടായിരുന്നില്ല. കേരള കോൺഗ്രസിന്റെ കയ്യിലുണ്ടായിരുന്ന തൃക്കരിപ്പൂർ മണ്ഡലം കോൺഗ്രസ് ഏറ്റെടുക്കാൻ തീരുമാനിക്കുകയായിരുന്നു. സിപിഎം ഉറച്ച മണ്ഡലമായി കരുതിപ്പോന്നതാണ് തൃക്കരിപ്പൂർ. 1977ൽ മണ്ഡലം നിലവിൽ വന്ന ശേഷം നടത്തിയ 10 തിരഞ്ഞെടുപ്പുകളിലും വിജയക്കൊടി നാട്ടിയത് ഇടതുപക്ഷമാണ്. ഇ.കെ. നായനാർ മത്സരിക്കുന്നതിനു തൃക്കരിപ്പൂർ തിരഞ്ഞെടുത്തത് ചുവപ്പിന്റെ കരുത്തിലാണ്. മണ്ഡലം പിറന്നതു മുതൽ ഇടതുമുന്നണിയിൽ സിപിഎം മാത്രമാണ് ഇവിടെ മത്സരിക്കുന്നത്. അതിനാൽ തന്നെ ഇത്തവണയും വിജയത്തിൽ കുറഞ്ഞതൊന്നും ഇടതുപക്ഷവും സിപിഎമ്മും പ്രതീക്ഷിച്ചിരുന്നില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിലെ എം.രാജഗോപാലൻ 79286 വോട്ടു നേടി. യുഡിഎഫിലെ കോൺഗ്രസ് സ്ഥാനാർഥി കെ.പി.കുഞ്ഞിക്കണ്ണന് നേടാനായത് 62327 വോട്ടുകളാണ്. 16959 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഇടതുമുന്നണി പാരമ്പര്യം തുടർന്നു.
Source link


