test del 3

ഇനി ‘ബെൽവെതർ’ അല്ല ഒല്ലൂർ; കേരളം പിടിച്ചത് യുഡിഎഫ്, മണ്ഡലത്തിൽ ജയിച്ച മുന്നണി ഭരണത്തിൽനിന്നു പുറത്ത്!…


തൃശൂർ∙ ബെൽവെതർ മണ്ഡലമെന്ന പദവി നഷ്ടപ്പെട്ട് ഒല്ലൂർ. ഒല്ലൂർ മണ്ഡലം ആർക്കൊപ്പമോ, കേരളവും അവർക്കൊപ്പം എന്ന രാഷ്ട്രീയ ചരിത്രത്തിന് അവസാനം കുറിച്ചു ഈ തിരഞ്ഞെടുപ്പ്. ഒരു പ്രത്യേകത മണ്ഡലത്തിൽ ജയിക്കുന്ന കക്ഷിക്ക് സംസ്ഥാനം ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടുന്നതിനെയാണ് ബെൽവെതർ എന്നു പറയുന്നത്. 1982 മുതൽ കേരളത്തിൽ ഭരണ മുന്നണിയെ മാത്രം വിജയിപ്പിച്ച ചരിത്രമാണ് ഒല്ലൂരിനുണ്ടായിരുന്നത്. എന്നാൽ കേരളം ഇത്തവണ യുഡിഎഫിനു കൈകൊടുക്കുമ്പോൾ ചരിത്രം തിരുത്തിക്കുറിച്ച് ഒല്ലൂർ മൂന്നാം തവണയും ഇടതുമുന്നണിക്കൊപ്പമാണ്. യുഡിഎഫിന്റെ ഷാജി ജെ.കോടങ്കണ്ടത്തിനെ പിന്നിലാക്കി സിപിഐയുടെ കെ.രാജനാണ് ജയമുറപ്പിച്ചത്.ഇത്തവണ വിജയം നിലനിർത്തി കെ.രാജൻ ഒല്ലൂരിൽ തുടരുമ്പോൾ, കേരളത്തിൽ യുഡിഎഫ് അധികാരത്തിലെത്തിയിരിക്കുന്നു. ഒല്ലൂർ മണ്ഡലത്തിൽ കെ.രാജനു കിട്ടിയ ജനപിന്തുണ സംസ്ഥാനത്ത് എൽഡിഎഫിനു നേടിയെടുക്കാൻ കഴിയാതെ പോയതിനു പിന്നിൽ കടുത്ത ഭരണവിരുദ്ധ വികാരമെന്നാണ് മണ്ഡലത്തിലെ ഇടത് അനുയായികൾ പോലും അഭിപ്രായപ്പെട്ടത്.


Source link

Back to top button